പ്രഥമ പ്രസിഡന്റ് ഡോ.ജെ.വി. വിളനിലത്തിന് കലയുടെ ബാഷ്പാഞ്ജലി


.

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ കല മലയാളി അസോസിയേഷന്‍ ഫിലഡാല്‍ഫിയായില്‍ രൂപീകൃതമായപ്പോള്‍ പ്രഥമ പ്രസിഡന്റ് ആയി സ്ഥാനമേറ്റ ഡോ.ജെ.വി. വിളനിലത്തിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ സമകാലീനരും കലയുടെപ്രവര്‍ത്തകരും അനുശോചനം അര്‍പ്പിച്ചു. 1978-79 കാലഘട്ടത്തില്‍ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയായിലും ടെമ്പിള്‍ യൂണിവേഴ്സിറ്റിയും മീഡിയാ ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിക്കുന്ന കാലഘട്ടത്തിലാണ് ഡോ.വിളനിലം ആദ്യത്തെ അമരക്കാരനായി കലയുടെ പ്രവര്‍ത്തന പന്ഥാവിന് ദിശാബോധവും ദീര്‍ഘവീക്ഷണവും നല്‍കിയ സംഘടനയെ നയിച്ചത്. അന്താരാഷ്ട്രതലത്തില്‍ വിപുലമായ ശിഷ്യസമ്പത്തുള്ള അദ്ദേഹം പില്‍ക്കാലത്ത് കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലര്‍ എന്ന നിലയില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ഒക്ടോബര്‍ 23 ഞായറാഴ്ച കലാ പ്രസിഡന്റ് ജോജോ കോട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ ഡോ.വിളനിലത്തിന്റെ സഹപ്രവര്‍ത്തകനും കലയുടെ മുതിര്‍ന്ന നേതാവുമായ ഡോ.ജെയിംസ് കുറിച്ചി മുഖ്യപ്രഭാഷണം നടത്തി. സ്ഥാപക വര്‍ഷം മുതല്‍ പ്രസിദ്ധീകരിച്ചുവരുന്ന 'കലാദീപം' മാസികയുടെ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഡോ.വിളനിലവുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധം അദ്ദേഹം പങ്കുവെച്ചു. ഒരു സംഘടനയ്ക്ക് ഉണ്ടായിരിക്കേണ്ട നിലവാരത്തിലെ ഔന്നത്യവും പ്രവര്‍ത്തനത്തിലെ ലാളിത്യവും സംബന്ധിച്ച ഡോ.വിളനിലത്തിന്റെ നിലപാടുകള്‍ മുന്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു സി.പി.എ. സദസ്യരോട് വിശദീകരിച്ചു. കലയുടെ സ്ഥാപക നേതാവ് സണ്ണി എബ്രഹാം, ഫോമാ ജോയിന്റ് സെക്രട്ടറി ഡോ.ജയ്മോന്‍ ശ്രീധര്‍, കല ജനറല്‍ സെക്രട്ടറി റോഷന്‍ പ്ലാമൂട്ടില്‍, വൈസ് പ്രസിഡന്റ് സുജിത് ശ്രീധര്‍, ട്രഷറര്‍ ഷാജി മിറ്റത്താനി എന്നിവര്‍ സംസാരിച്ചു.

വാര്‍ത്തയും ഫോട്ടോയും : ബിജു സഖറിയ



Content Highlights: kala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented