കൈരളി യുകെ ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു


.

മലയാളികളുടെ ഏറ്റവും വലിയ പുരോഗമന കൂട്ടായ്മയായ കൈരളി യുകെ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. 32 ലോക രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന, ഫിഫ വേള്‍ഡ് കപ്പ് 2022 ലെ വിജയികളെ നിങ്ങള്‍ക്ക് പ്രവചിക്കാം, ഒപ്പം 250 പൗണ്ട് കരസ്ഥമാക്കാം. ലോക ചാമ്പ്യന്മാര്‍ ആരെന്ന ഒരേയൊരുത്തരം മാത്രം മത്സരാര്‍ത്ഥികള്‍ കൊടുത്താല്‍ മതിയാകും. ശരിയുത്തരം നല്‍കുന്ന വ്യക്തികളില്‍ നിന്ന് നറുക്കെടുക്കുന്ന മത്സരാര്‍ത്ഥിക്ക് 250 പൗണ്ട് ആണ് സമ്മാനത്തുകയായി നല്‍കുന്നത്. പ്രസ്തുത മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഫീസോ മറ്റു ചെലവുകളോ ഇല്ല. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും ഈ പ്രവചന മത്സരത്തില്‍ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.

ഒട്ടേറെ സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കൈരളി പുതിയതായി യുകെയിലേക്ക് വരുന്ന പ്രവാസികള്‍ക്ക് സഹായകരമാകുന്ന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. നാട്ടിലെ ഫുട്‌ബോള്‍ ആവേശം പ്രവാസ ജീവിതത്തിലും ഒരുക്കി കൊടുക്കുക എന്നതാണ് ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കൈരളി യുകെ സെക്രട്ടറി കുര്യന്‍ ജേക്കബ് അറിയിച്ചു.

Content Highlights: kairali uk worldcup prediction event


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented