.
ബര്‍മിങ്ഹാം: ബര്‍മിങ്ഹാമില്‍ കൈരളി യുകെ സ്റ്റെം സെല്‍ ഡോണര്‍ ഡ്രൈവ് നടത്തുന്നു. ഗര്‍ഷോം ടിവിയും ലണ്ടന്‍ അസാഫിയന്‍സും സംയുക്തമായി നടത്തുന്ന 'ജോയിടു ദി വേള്‍ഡ്' എന്ന കരോള്‍ കോമ്പറ്റീഷന് പരിപാടിയിലാണ് യുകെ ബ്ലഡ് കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി സ്റ്റെം സെല്‍ ഡോണറിനെ കണ്ടുപിടിക്കുന്നതിനായി സ്വാബ് കളക്ഷന്‍ നടത്തുന്നത്. യുകെയില്‍ സ്ഥിരതാമസമാക്കിയ യു പി സ്വദേശിക്ക് കാന്‍സര്‍ ഭേദമാക്കുവാന്‍ മൂല കോശ ചികിത്സ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. രോഗിയുടെ ജനിതകത്തോട് ചേര്‍ച്ചയുള്ള ദാതാക്കളെ കണ്ടെത്തുവാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യുകെയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ നടത്തുന്ന സാമ്പിള്‍ ശേഖരണം കൈരളി ഏറ്റെടുത്തത്. സന്നദ്ധ സംഘടനയായ ഡികെഎംഎസുമായി യോജിച്ചാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
ബിര്‍മിങ്ഹാമിലെ കിംഗ് എഡ്വേര്‍ഡ് VIഫൈവ് വേസ് സ്കൂളില്‍ വെച്ച് ഉച്ചയ്ക്ക് 12 മുതല്‍ 5 മണി വരെ ആണ് സ്റ്റെംസെല്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്. ബിര്‍മിംഗ്ഹാമില്‍ ഇത് രണ്ടാം തവണയാണ് കൈരളി യുകെ സ്റ്റെം സെല്‍ ഡ്രൈവ് നടത്തുന്നത്. ബര്‍മ്മിങ്ഹാമിലെ ബഥേല്‍ കണ്വെന്ഷന് സെന്ററില്‍ നവംബര്‍ 12 ശനിയാഴ്ച നടത്തിയ പരിശോധനയില്‍ 300 ഓളം പേരില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചിരുന്നു. ആദ്യത്തെ പരിപാടിയുടെ വിജയത്തിന് ശേഷം യൂറോപ്പില്‍ നിന്നുമുള്ള നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ കൈരളി യുകെയ്ക്കു പിന്തുണ അറിയിച്ചിരുന്നു. ദേശീയ തലത്തില്‍ ഇത് ഏറ്റെടുത്തു നടത്താനാണ് നിലവില്‍ കൈരളി യുകെ ഉദ്ദേശിച്ചിരിക്കുന്നത്.
ബ്ലഡ് കാന്‍സര്‍ എന്ന രോഗത്തെ ഭാവിയില്‍ മനുഷ്യരാശിക്ക് തുടച്ചുനീക്കുവാന്‍ ഉതകുന്ന ഈ ഒരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ നിങ്ങളെ എല്ലാവരെയും കൈരളി യുകെ ക്ഷണിക്കുന്നു.
Content Highlights: Kairali UK Stem Cell Donation Drive
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..