.
റെഡിച്ച്: കൈരളി യുകെ ബിര്‍മിങ്ഹാം യൂണിറ്റ് ക്രിസ്തുമസ്-പുതുവത്സരാഘോഷം റെഡിച്ചില്‍ നടത്തപ്പെട്ടു. കൈരളി ബര്‍മിങ്ഹാമില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതു തലമുറയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ബിര്‍മിങ്ഹാം യൂണിറ്റ് പ്രസിഡന്റ് ടിന്റസ് ദാസ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നടത്തി എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ചടങ്ങില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യൂണിറ്റ് സെക്രട്ടറി അസീം അബു അവതരിപ്പിച്ചു.
കുട്ടികള്‍ മുതല്‍ മുതിര്‍ന്ന തലമുറയില്‍ ഉള്ളവരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. അവതാരകരായി യൂണിറ്റ് ട്രഷറര്‍ മാത്യുവും നാഷണല്‍ കമ്മിറ്റി മെംബര്‍ അഞ്ജനയും കൃത്യവും ഹൃദ്യവുമായി ആദ്യാവസാനം പരിപാടികള്‍ പരിചയപ്പെടുത്തി. റെഡിച്ചില്‍ നിന്നുള്ള ബോബി ആന്‍ഡ് ടീം കരോള്‍ ഗാനമേള അവതരിപ്പിച്ചു. തുടര്‍ന്ന് സംഘടിപ്പിച്ച സ്വാദിഷ്ടമായ ക്രിസ്തുമസ് വിരുന്നിലും എല്ലാവരും പങ്കുചേര്‍ന്നു.
കൈരളി യുകെ ദേശീയതലത്തില്‍ നടത്തിവരുന്ന 'വിശപ്പുരഹിത ക്രിസ്തുമസ്' എന്ന ചലഞ്ചിന്റെ ഭാഗമായി ബ്രോംസ്ഗ്രോവിലുള്ള ന്യൂസ്റ്റാര്ട് എന്ന ഫുഡ്ബാങ്കിലേക് വളരെയധികം ആഹാര സാധനങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചു. യൂണിവേഴ്സിറ്റി ഓഫ് ബര്‍മിങ്ഹാമിലെ പ്രൊഫ.തോമസ് സെബാസ്റ്റ്യന്‍, നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ യുകെയിലെ സഹജീവികളോടുള്ള കൈരളി യുകെയുടെ കാരുണ്യപരമായ മാതൃക പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷാഹിന നന്ദിയര്‍പ്പിച്ചു.
Content Highlights: kairali UK
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..