.
പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെയുടെ സൗത്താംപ്ടണ്‍ ആന്റ് പോര്‍ട്സ്മൗത്ത് യൂണിറ്റ് രൂപീകൃതമായി ഒരു വര്‍ഷം തികയുകയാണ്. സംഘടനയുടെ ഒന്നാം വാര്‍ഷികം വിപുലമായ കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. ജനുവരി 21 വൈകീട്ട് 5 മണിക്ക് ആഘോഷപരിപാടികള്‍ ആരംഭിക്കും.
നിലവില്‍ വന്ന് ഒരു വര്‍ഷത്തിനകം വൈവിധ്യമാര്‍ന്നതും ജനോപകാരപ്രദവുമായ നിരവധി പ്രവര്‍ത്തനങ്ങളാണ് കൈരളി യൂകെ സൗത്താംപ്ടണ്‍ ആന്റ് പോര്‍ട്സ്മൗത്ത് യൂണിറ്റ് തലത്തിലും ദേശീയ തലത്തിലും കാഴ്ചവെക്കുന്നത്.
ആഘോഷപരിപാടികളുടെ ഭാഗമായി ഇത്തവണ ഹൃദ്യമായ സംഗീതനൃത്തസന്ധ്യയാണ് കൈരളി ഒരുക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാല്പതിലധികം കലാപ്രതിഭകള്‍ വേദിയില്‍ അണിനിരക്കും.
ഈ സംഗീത നൃത്തസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകരായ കൈരളി യുകെ സൗത്താംപ്ടണ്‍ പോര്‍ട്സ്മൗത്ത് യൂണിറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളില്‍ രുചികരമായ കേരളീയ വിഭവങ്ങളുടെ ഫുഡ്സ്റ്റാള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വേദി: NURSLING VILLAGE HALL, Southampton. SO16 0YL
സമയം: 5 pm - 10 pm, Saturday, 21st January 2023
വാര്‍ത്തയും ഫോട്ടോയും : പ്രസാദ് ഒഴാക്കല്‍
Content Highlights: kairali UK
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..