.
മാഞ്ചസ്റ്റര്‍: കൈരളി യുകെ മാഞ്ചസ്റ്റര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിഥിന്‍ ഷോ സെയിന്റ് മാര്ട്ടിന് ഹോളില്‍ വര്‍ത്തമാന ഭാരതത്തിലെ ഭാഷ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംവാദം നടത്തി. പ്രമുഖ ഭാഷ പണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ.എം.എന്‍ കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തിയ സംവാദത്തില്‍ ഏഷ്യന്‍ ലൈറ്റ് ദിനപത്രത്തിന്റെ എഡിറ്റര്‍ അന്‍സുദ്ദീന്‍ അസിസ് മോഡറേറ്റു ചെയ്തു.
വര്‍ഗീയത സമൂഹത്തില്‍ സൃഷ്ടിക്കുന്ന നാശത്തേക്കാള്‍ ഭയാനകമായിരിക്കും ഭാഷ അടിച്ചേല്‍പ്പിക്കല്‍ എന്ന് കാരശ്ശേരി മാഷ് നിരീക്ഷിച്ചു. ശ്രീലങ്കയിലെ സിംഹള രാഷ്ട്രീയവും ബംഗ്ലാദേശ് എന്ന രാഷ്ട്രപിറവിക്കു പിന്നില്‍ ഉണ്ടായിരുന്ന ഭാഷ വംശീയതയും ഒക്കെ നമുക്ക് പാഠമാവേണ്ടതാണ്. സര്‍ക്കാര്‍ ജോലിക്ക് ഹിന്ദി നിര്‍ബന്ധം ആക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം അപലപനീയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു എല്ലാവരും അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ 22 ഭാഷകള്‍ക്ക് നല്കപ്പെട്ട പ്രാമുഖ്യം ഇന്ത്യയുടെ ഭരണഘടനയെ ഉദ്ധരിച്ചു കൊണ്ട് കാരാശ്ശേരി മാഷ് ചൂണ്ടികാണിച്ചു. ഹിന്ദി അടിച്ചേല്പിക്കല് നമ്മുടെ മാതൃഭാഷയോടുള്ള വെല്ലുവിളിയാണെന്നും അപരഭാഷ വിദ്വേഷം വയ്ക്കാതെ നമ്മുടെ മാതൃഭാഷ പരിപോഷിപ്പിക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്നും കാരശ്ശേരി മാഷ് ഓര്‍മ്മിപ്പിച്ചു.
രണ്ട് മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചയില്‍ കൈരളി യുകെയുടെ മാഞ്ചസ്റ്റര്‍ യുണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ സംഗ്രഹിച്ചു കൊണ്ട് പ്രസിഡന്റ ബിജു ആന്റണി, സെക്രട്ടറി ഹരീഷ് നായര്‍ എന്നിവര്‍ സംസാരിച്ചു.
പരിപാടിയിലേക്ക് എവരേയും സ്വഗതം ചെയ്ത് കൊണ്ട് ട്രഷറര്‍ ശ്രീദേവി സാം, പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിച്ച് ജോയിന്റ് സെക്രട്ടറി നവീന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: kairali UK
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..