കാല്‍മുട്ടിലെ ശസ്ത്രക്രിയ: മസ്തിഷ്‌ക പ്രവര്‍ത്തനം നിലച്ച രോഗിക്ക് 21.1 മില്യണ്‍ നഷ്ടപരിഹാരം


.

ഡാലസ്: കാല്‍മുട്ടിലെയും കാലിലെയും ശസ്ത്രക്രിയയ്ക്ക് ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടര്‍ന്ന് മസ്തിഷ്‌കത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ച് അബോധാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് 21.1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ഡാലസ് കൗണ്ടി ജൂറി ഒക്ടോബര്‍ 31 ന് വിധിച്ചു.

2017 ഒക്ടോബറില്‍ കാര്‍ലോസ് റോഹാഡ് (32) ക്രിസ്മസ് ലൈറ്റിടുന്നതിന് ലാഡറില്‍ കയറുന്നതിനിടയില്‍ താഴെവീണ് കാലിനും കാല്‍മുട്ടിനും പരിക്കേറ്റിരുന്നു. തൊട്ടടുത്തദിവസം ശസ്ത്രക്രിയ ആവശ്യമായതിനാല്‍ കാര്‍ലോസിനെ ബെയ്ലല്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ (ഡാലസ്) പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് ജനറല്‍ അനസ്തീഷ്യ നല്‍കിയത് യു.എസ്. അനസ്തീഷ്യ പാര്‍ട്നേഴ്സ് (ടെക്സസ്) ആയിരുന്നു. ശസ്ത്രക്രിയക്കിടെ രോഗിയുടെ രക്തസമ്മര്‍ദ്ദം കുറയുകയും തലച്ചോറിലേക്കുള്ള ഓക്സിജന്‍ ലഭിക്കാതെ വരികയും ചെയ്തതാണ് രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായത്.



2021 ല്‍ കാര്‍ലോസിന്റെ കുടുംബം രജിസ്ട്രേഡ് നഴ്സ് അനസ്തറ്റിസ്റ്റ് കേയ്സി മാര്‍ട്ടിന്‍, ഡോ.മല്ലോറി ക്ലിന്‍, യു.എസ്.പാര്‍ട്ട് നഴ്സ് ഓഫ് ടെക്സസ്, ബെയ്ലര്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ എന്നിവരെ പ്രതിചേര്‍ത്ത് ലോ സ്യൂട്ട് ഫയല്‍ ചെയ്തു.

ശസ്ത്രക്രിയാ സമയത്ത് രക്തസമ്മര്‍ദ്ദം കുറഞ്ഞുവരുന്നത് ശ്രദ്ധിച്ചില്ലെന്നും പിന്നീട് രക്തസമ്മര്‍ദ്ദം കൂട്ടുന്നതിന് ആവശ്യമായ മരുന്നുകള്‍ നല്‍കിയെങ്കിലും ഇത് റെക്കാര്‍ഡ് ചെയ്യാതെ ശസ്ത്രക്രിയ സമയത്ത് രോഗിയുടെ രക്തസമ്മര്‍ദ്ദനില സാധാരണ നിലയിലായിരുന്നുവെന്ന് കള്ള റെക്കോര്‍ഡ് ഉണ്ടാക്കുകയും ചെയ്തത് ജൂറി കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. ഇലക്ട്രോണിക് റെക്കോര്‍ഡുകള്‍ നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Jury awards $21 million to man in vegetative state after leg surgery at Dallas hospital


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented