.
ഡാലസ്: ഇന്‍ഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മാധ്യമ സെമിനാര്‍ ജനുവരി 14 ശനിയാഴ്ച രാവിലെ 9 മണിക്ക് (ടെക്സാസ് സമയം) സൂം പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുന്നു.
പത്രപ്രവര്‍ത്തകനും, മലയാള മനോരമ സീനിയര്‍ എഡിറ്ററുമായ മുഹമ്മദ് അനീസ് മുഖ്യപ്രഭാഷണം നടത്തും. 'വാര്‍ത്താദൂരം അമേരിക്ക മുതല്‍ കേരളം വരെ' എന്നതാണു വിഷയം.
ജനയുഗം പത്രാധിപരും, മുന്‍ നിയമസഭാസാമാജികനുമായ രാജാജി മാത്യു തോമസ് ചര്‍ച്ചയില്‍ പങ്കെടുക്കും.
മാധ്യമ പ്രവര്‍ത്തകയും കേരളാ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജ്ജ്, റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കും.
മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്‍ഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്സാസ് 2006 - ല്‍ ആണു രൂപീകൃതമായത്. സംഘടനയുടെ 2022-23 പ്രവര്‍ത്തനവര്‍ഷത്തെ ഭാരവാഹികളായ സിജു വി. ജോര്‍ജ്ജ് (പ്രസിഡന്റ്), അഞ്ജു ബിജിലി (വൈസ് പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), ബെന്നി ജോണ്‍ (ട്രഷറര്‍), പ്രസാദ് തീയാടിക്കല്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് സെമിനാറിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു ബിജിലി ജോര്‍ജ്ജ് രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന ഉപദേശക സമിതിയില്‍ സണ്ണി മാളിയേക്കല്‍, പി. പി. ചെറിയാന്, ടി. സി. ചാക്കോ എന്നിവര്‍ അംഗങ്ങളാണ്.
നോര്‍ത്ത് അമേരിക്കയിലും, ഇന്‍ഡ്യയിലും നിന്നുള്ള നിരവധി മാധ്യമ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുക്കും.സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി സാം മാത്യു അറിയിച്ചു.
Join Zoom Meeting https://us02web.zoom.us/j/81423087563?pwd=elFLMmlWNzlLTFRJS2JVcFNZdmR0QT09
Meeting ID: 814 2308 7563 Passcode: 2023
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: IPCNT, seminar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..