.
ഡാലസ്: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്സാസ് പ്രവര്‍ത്തക സമിതിയിലേക്ക് നാലു മാധ്യമ പ്രവര്‍ത്തകരെ കൂടി നാമനിര്‍ദേശം ചെയ്ത് പ്രവര്‍ത്തനം വിപുലീകരിച്ചു. മാധ്യമ രംഗത്ത് സുപരിചിതരും, വ്യക്തിമുദ്ര പതിപ്പിച്ചതുമായ ലാലി ജോസഫ്, ജോജോ കോട്ടയ്ക്കല്‍, അനശ്വര്‍ മാമ്പള്ളി, തോമസ് ചിറമേല്‍ എന്നിവര്‍ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ പ്രവര്‍ത്തക സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതായി സംഘടനയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ബിജിലി ജോര്‍ജ്ജ്, മുന്‍ പ്രസിഡന്റ് ടി.സി.ചാക്കോ എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ ആദ്യകാല മാധ്യമ പ്രവര്‍ത്തകനും, പ്രമുഖ എഴുത്തുകാരനുമായ ഏബ്രഹാം തെക്കേമുറി സ്ഥാപക പ്രസിഡന്റായി പ്രവര്‍ത്തനമാരംഭിച്ച ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് ഇതിനകം ശക്തമായ മുന്നേറ്റം നടത്തിയ പ്രവാസി മാധ്യമ സംഘടനയാണ്.
അമേരിക്കയിലും, പ്രത്യേകാല്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മലയാളി സമൂഹത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ പ്രതിഭകള്‍ ഐ.പി.സി.എന്‍.ടി. പ്രവര്‍ത്തനങ്ങള്‍ക്ക് തികച്ചും മുതല്‍ക്കൂട്ടാകുമെന്ന് സ്ഥാപക പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി പ്രത്യാശിച്ചു.
അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം നല്‍കുക, കേരളത്തിലുള്ള അര്‍ഹരായ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, മാധ്യമ പഠന കളരി എന്നിവ ഉള്‍പ്പെടുത്തി 2023 ലെ വിവിധ കര്‍മ്മ പരിപാടികള്‍ക്ക് പദ്ധതി തയ്യാറാക്കിയതായി പ്രസിഡന്റ് സിജു വി. ജോര്‍ജ്ജ്, സെക്രട്ടറി സാം മാത്യു എന്നിവര്‍ അറിയിച്ചു.
ജനാധിപത്യത്തിന്റെ നെടുംതൂണായ മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ ബോധവത്കരിക്കുവാന്‍ ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്സാസ് നേതൃത്വം നല്കുന്ന കര്‍മ്മ പരിപാടികളില്‍ പങ്കാളികളാകണമെന്ന് അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരോട് പ്രസിഡന്റ് സിജു വി. ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു. സംഘടനയിലേക്ക് പുതിയതായി അംഗത്വം സ്വീകരിച്ചവര്‍ക്ക് ട്രഷറര്‍ ബെന്നി ജോണ്‍, പ്രസാദ് തീയാടിക്കല്‍, മീനു എലിസബത്ത്, അഞ്ജു ബിജിലി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : സണ്ണി മാളിയേക്കല്‍
Content Highlights: IPCNT
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..