.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് (ഐപിസിഎന്‍എ) മാധ്യമ പുരസ്കാര നിശ കൊച്ചി ബോള്‍ഗാട്ടി കണ്വെന്ഷന് സെന്ററില്‍ അരങ്ങേറി. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരും കേരളത്തിലെ മാധ്യമ കുലപതികളും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സംഗമിച്ച മാധ്യമ വിരുന്നില്‍ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫനെ മന്ത്രി എം.പി രാജേഷ് പൊന്നാട നല്കി ആദരിച്ചു.
.
അമേരിക്കന്‍ മലയാളി സമൂഹത്തിലെ പ്രബലവും കെട്ടുറപ്പുള്ളതുമായ ഒരേയൊരു മാധ്യമ സംഘടനയാണ് ഐ.പി.സി.എന്‍.എ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. ഈ മഹാപ്രസ്ഥാനം കേരള മണ്ണിലെത്തി അവിടുത്തെ മാധ്യമ പ്രതിഭകളെ പുരസ്കാരങ്ങള്‍ നല്കി ആദരിക്കുബോള് അതില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം അമേരിക്കയില്‍ നിന്നും കേരളത്തില്‍ എത്തിയ ഡോ. ബാബു സ്റ്റീഫനെയും ആദരിക്കുകയായിരുന്നു. സെക്രട്ടറി ഡോ.കല ഷഹിയെയും ഈ അവസരത്തില്‍ ഫലകം നല്കി ആദരിച്ചു.
ഫൊക്കാനയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ഡോ.കല ഷഹി, തോമസ് തോമസ്, പോള്‍ കറുകപ്പള്ളില്‍, സജിമോന്‍ ആന്റണി, ഫിലിപ്പോസ് ഫിലിപ്പ്, ജെയ്ബു കുളങ്ങര, ജോര്‍ജ് പണിക്കര്‍, ദേവസി പാലാട്ടി, ഡോ.ജേക്കബ് ഈപ്പന്, ഗീതാ ജോര്‍ജ്, ചാക്കോ കുര്യന് തുടങ്ങി നിരവധി ഫൊക്കാന നേതാക്കള്‍ സന്നിഹിതരായിരുന്നു.
ഐപിസിഎന്‍എയുടെ പ്രസിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ്, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ബിജു കിഴക്കേക്കുറ്റ്, പ്രസിഡന്റ് ഇലെക്ട് സുനില്‍ ട്രൈസ്റ്റാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരാണ് ഈ സ്വീകരണത്തിന് നേതൃത്വം നല്‍കിയത്.
വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്
Content Highlights: ipcna
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..