ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ സമാപിച്ചു


.

ഫ്‌ളോറിഡ: ഒക്ടോബര്‍ 7 മുതല്‍ 9 ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ഐ.പി.സി അറ്റ്‌ലാന്റാ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ട ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ സമാപിച്ചു.

റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ.ജോയി എബ്രാഹം ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ പാസ്റ്റര്‍ ജേക്കബ് മാത്യൂവും, പാസ്റ്റര്‍ വില്‍സന്‍ വര്‍ക്കിയും മുഖ്യപ്രഭാഷണം നടത്തി.



പാസ്റ്റര്‍ ജോര്‍ജ് തോമസ്, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ബെന്‍ ജോണ്‍സ്, പാസ്റ്റര്‍ സിബി കുരുവിള തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ അധ്യക്ഷത വഹിച്ചു. ഞയറാഴ്ച സംയുക്ത സഭാആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരുന്നു. സഹോദരി സമാജം പ്രസിഡന്റ് സിസ്റ്റര്‍ ആശാ തോമസിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ ഷൈജ മാത്യു സംസാരിച്ചു. ഫ്‌ളോറിഡ, ജോര്‍ജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും സംബന്ധിച്ചു.

വാര്‍ത്തയും ഫോട്ടോയും : നിബു വെള്ളവന്താനം

Content Highlights: IPC annual convention


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented