ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചനമറിയിച്ച് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍


1 min read
Read later
Print
Share

.

ഹൂസ്റ്റണ്‍: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ 288 പേരുടെ മരണത്തിന് കാരണമായ ട്രെയിന്‍ ദുരന്തത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുകയും ചെയ്യുന്നതായി ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവര്‍ അതിവേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി.വി.സാമുവേല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു.

472-ാമത് രാജ്യാന്തര പ്രെയര്‍ലൈന്‍ സംഘടിപ്പിച്ച യോഗത്തില്‍ എഫേയ്‌സ്യര്‍ ആറാം അധ്യായത്തെ അപഗ്രഥിച്ചു ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച വികാരി സാം കെ ഈശോ മുഖ്യപ്രഭാഷണം നടത്തി.

ന്യൂയോര്‍ക്കില്‍ നിന്നുള്ള പി.ഐ.വര്‍ഗീസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി.വി.സാമുവേല്‍ സ്വാഗതമാശംസിച്ചു. ഹൂസ്റ്റണില്‍ നിന്നുള്ള സൂസി അബ്രഹാം നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. അമ്പതാമതു വിവാഹ വാര്‍ഷികം ആഘോഷിച്ച ടി.എ മാത്തുക്കുട്ടി-വത്സ ദമ്പതികളെയും ജന്മദിനവും ആഘോഷിച്ചവരേയും യോഗം അനുമോദിച്ചു. ഹൂസ്റ്റണില്‍ നിന്നുള്ള വത്സ മാത്യു മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. ഐപിഎല്‍ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാര്‍ത്ഥനാ യോഗങ്ങളില്‍ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്ന് കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു. തുടര്‍ന്ന് നന്ദി രേഖപ്പെടുത്തി. സാം അച്ചന്റെ പ്രാര്‍ഥനക്കും ആശീ ര്‍വാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോര്‍ജ് ടെക്നിക്കല്‍ കോര്‍ഡിനേറ്ററായിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: international prayer lane

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
onam celebrations

2 min

ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഓസ്റ്റിന്‍ മലയാള വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു

Oct 3, 2023


VOLLEYBALL

2 min

വോളിബാള്‍ മാമാങ്കത്തിന് വേദിയാകാന്‍ നയാഗ്ര

Oct 3, 2023


bible quiz

1 min

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബൈബില്‍ ക്വിസ് 2023: സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ടീം ജേതാക്കള്‍

Oct 3, 2023


Most Commented