അമേരിക്കയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്


.

ന്യൂയോര്‍ക്ക്: ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യയില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ഇവിടെ എത്തിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. യു.എസ്.ഗവണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.

അമേരിക്കയില്‍ എത്തിയിട്ടുള്ള വിദേശവിദ്യാര്‍ത്ഥികളുടെ ആകെ എണ്ണത്തില്‍ (ഒരു മില്യണ്‍) 21 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്.



2020-21 ല്‍ 167582 വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിയപ്പോള്‍ 2021-2022 ല്‍ 199182 വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും ഇവിടെ എത്തിയത്.

2012-2013 വര്‍ഷം ആകെ 96654 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അമേരിക്കയില്‍ എത്തിയിരുന്നത്.

2022-23 വര്‍ഷത്തില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചൈനയേക്കാല്‍ ഇന്ത്യ മുന്‍പന്തിയിലെത്തുമെന്നാണ് കണക്കാക്കുന്നത്.

ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം തന്നെ 82000 വിസകള്‍ നല്‍കികഴിഞ്ഞിട്ടുണ്ട്. 2020-21 ല്‍ ആകെ വിതരണം ചെയ്ത വിസകള്‍ 62000 ആയിരുന്നു.

2021-22 വര്‍ഷത്തില്‍ അമേരിക്കയില്‍ എത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ 52 ശതമാനവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണ്. ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 2020-21 ല്‍ 9.14 ലക്ഷവും 2021-22 ല്‍ 9.48 ലക്ഷവുമാണ് അമേരിക്കയില്‍ എത്തിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Indian Students Coming To US Up Again


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented