.
ന്യൂയോർക്ക്: ഞായറാഴ്ച ന്യൂയോർക്കിൽ ഉണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജയായ സ്ത്രീ മരിക്കുകയും മകൾക്കും ഒരു ഫ്ലൈയിംഗ് ഇൻസ്ട്രക്ടർക്കും പരിക്കേൽക്കുകയും ചെയ്തു.
സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം ഉച്ചയ്ക്ക് 2:18 ന് ഫാർമിംഗ്ഡെയ്‌ലിലെ റിപ്പബ്ലിക് എയർപോർട്ടിൽ നിന്നാണ് പറന്നുയർന്നതെന്നു പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് 2.58നാണ് വെൽവുഡ് അവന്യൂവിനും അഞ്ചാം സ്ട്രീറ്റിനും സമീപം മരങ്ങളും മറ്റും നിറഞ്ഞ പ്രദേശത്ത് വിമാനം തകർന്നു വീഴുകയായിരുന്നു
ഇന്ത്യൻ വംശജയായ റോമ ഗുപ്തയും (63), മകൾ റീവയും (33) വിമാനത്തിൽ ഉണ്ടായിരുന്നു. ലോംഗ് ഐലൻഡിന് സമീപം തകർന്നു വീഴുന്നതിന് മുമ്പ് പൈലറ്റ് കോക്ക്പിറ്റിൽ പുകയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. മൌണ്ട് സിനായ് സിസ്റ്റത്തിലെ ഫിസിഷ്യന്റെ അസിസ്റ്റന്റാണ് മിസ്. റീവ
റീവയും 23 കാരനായ പൈലറ്റ് ഇൻസ്ട്രക്ടറും ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയിലാണ്. മറ്റു രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി നോർത്ത് ലിൻഡൻഹർസ്റ്റ് ഫയർ ഡിപ്പാർട്ട്മെന്റ് ചീഫ് കെന്നി സ്റ്റാലോൺ പറഞ്ഞു.
വിമാനം പ്രവർത്തിപ്പിക്കുന്ന ഫ്ലൈറ്റ് ഇൻസ്ട്രക്ടറും ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് വിമാനത്തിന്റെ ഉടമസ്ഥതയിലുള്ള ഡാനി വൈസ്മാൻ ഫ്ലൈറ്റ് സ്കൂൾ അറിയിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം നടത്തും. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
വാർത്തയും ചിത്രവും: പി പി ചെറിയാൻ
Content Highlights: plane crash, Indian-origin woman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..