.
ഡാലസ്: ഇന്ത്യന്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസ് 2023 വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദിനേഷ് ഹുഡാ (പ്രസിഡന്റ്), ജസ്റ്റിന് വര്‍ഗീസ് (സെക്രട്ടറി), സുഷമ മല്‍ഹോത്ര (പ്രസിഡന്റ് ഇലക്ട്), പത്മ മിശ്ര (ട്രഷറര്‍), നവാസ് ജാ (ജോ. ട്രഷറര്‍) എന്നിവര്‍ ജനവരി 5ന് ഇര്‍വിംഗ് എസ്.എം.യു. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പത്മശ്രീ സന്ത് സിംഗ് വിര്മാനിയാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തത്. പുതിയ വര്‍ഷത്തെ ഭാരവാഹികളില്‍ മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിദാനം ചെയ്ത് ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും റിയല്‍ എസ്റ്റേറ്റ് ഏജന്റുമായ ജസ്റ്റിന് വര്‍ഗീസ് മാത്രമാണുള്ളത്.
സംഘടനയുടെ മറ്റു ഭാരവാഹികള്‍: ഉര്മിത്ത് ജുനേജ (മുന്‍ പ്രസിഡന്റ്), ശ്രീയന്സ് ജെയ്ന്‍, സ്മരണിക ഔത്ത്, ഹെറ്റല്‍ ഷാ വൈദസ് സേത്ത്, മനീഷ് ചൊക്ഷി, സുഭാഷിക് നായക്, ഡീപക് കൈറ, വെങ്കട്ട് മുളുകുട്ടിയ എന്നിവര്‍ ഡയറക്ടര്‍മാരായും പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വെങ്കട്ട് - 2142509905
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Indian Association of North Texas office bearers declared
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..