.
വാഷിങ്ടണ്‍: നാഷണല്‍ എയറോനോട്ടിക്സ് ആന്റ് സ്പെയ്സ് അഡ്മിനിസ്ട്രേഷന് ചീഫ് ടെക്നോളജിസ്റ്റായി ഇന്ത്യന്‍ അമേരിക്കന്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രി വിദഗ്ധന്‍ എ.സി.ചരണ്നിയ ചുമതലയേറ്റതായി തിങ്കളാഴ്ച നാസാ അധികൃതര്‍ അറിയിച്ചു.
സ്പെയ്സ് ഏജന്‍സി ആസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണിന്റെ പ്രിന്‍സിപ്പള്‍ അഡൈ്വസറിയായിട്ടാണ് ചര്ണ്നിയ നിയമിച്ചിരിക്കുന്നത്.
ഈ സ്ഥാനത്ത് തുടര്‍ന്നിരുന്ന മറ്റൊരു ഇന്ത്യന്‍ അമേരിക്കന്‍ സയന്റിസ്റ്റ് ഭവ്യലാലിന്റെ സ്ഥാനമാണ് ചര്ണ്നിയക്ക്.
ചീഫ് ടെക്നോളജിസ്റ്റിന് മുമ്പ് ആക്ടിംഗ് ടെക്നോളജിസ്റ്റായിരുന്നു. നാസയില്‍ ചേരുന്നതിനുമുമ്പ് റിലയബില് റോബോട്ടിക്സിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. സ്പെയ്സ് വര്‍ക്സ് എന്റര്‍പ്രൈസിലും മാനേജ്മെന്റ് ആന്റ് ടെക്നോളജിയിലും പ്രവര്‍ത്തനപരിചയം സിദ്ധിച്ചിരുന്നു.
എംറോയ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദവും ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എയ്റോസ്പെയ്സ് എഞ്ചിനീയറിങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Indian-American Succeeds Another Indian-American As NASA Chief Technologist
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..