പ്രായം കുറഞ്ഞ ഇന്ത്യന്‍ അമേരിക്കന്‍ വനിത നബീല സയ്യദ് ഇല്ലിനോയ് നിയമസഭയിലേക്ക് 


.

ഷിക്കാഗോ: അട്ടിമറി വിജയത്തിലൂടെ ഇല്ലിനോയ് ജനപ്രതിനിധി സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം വനിത എന്ന പദവി നബീല സയ്യദിന്(23). നബീലക്ക് 22234 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 20250 വോട്ടുകളാണ്.

ഇല്ലിനോയ് 51 ഹൗസ് ഡിസ്ട്രിക്റ്റില്‍ നിന്നും മത്സരിച്ച നബീല നിലവിലുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ക്രിസ് ബോസിനെയാണ് പരാജയപ്പെടുത്തിയത്. സഭയിലെത്തുന്ന ആദ്യ സൗത്ത് ഏഷ്യന്‍ എന്ന ബഹുമതിയും ഇവര്‍ക്ക് ലഭിക്കും.ഇല്ലിനോയിയിലെ പലാറ്റിന്‍ ജനിച്ചു അവിടെയുള്ള പബ്ലിക്കന്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം ചെയ്ത് കമ്യൂണിറ്റി ഓര്‍ഗനൈസറായി ഹോം ടൗണില്‍ തന്നെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വോട്ടിംഗിനുള്ള അവകാശം, ഗര്‍ഭഛിദ്രാവകാശം, വിദ്യാഭ്യാസം, ടാക്‌സ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സസ് ആന്റ് ബിസിനസ്സില്‍ ബിരുദം നേടിയിട്ടുണ്ട്.

മതപരമായ കാര്യങ്ങളില്‍ സജീവമായ നബീല നോര്‍ത്ത് വെസ്റ്റ് സബര്‍ബസില്‍ ഇസ്ലാമിക് സൊസൈറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് മുസ്ലീം വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Indian American Muslim woman wins US mid-term elections


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented