.
"ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചത് ഇന്ത്യൻ ആത്‌മാഭിമാനത്തിന് എതിരായുള്ള വെല്ലുവിളി" പ്രതിഷേധത്തിന്റെ സ്വരം കടുപ്പിച്ച് യുക്‌മ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ദേശീയ പതാക ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുമ്പിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ യുക്മ ഞടുക്കവും ദു:ഖവും രേഖപ്പെടുത്തി. ഓരോ ഭാരതീയന്റെയും ആത്‌മാഭിമാനത്തെ മുറിപ്പെടുത്തിയ ഈ സംഭവത്തെ അപലപിക്കുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്യണമെന്ന് യുക്മ ദേശീയ സമിതി ആവശ്യപ്പെട്ടു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനമായ ഇന്ത്യ ഹൗസിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാക ഞായറാഴ്ച ഉച്ച കഴിഞ്ഞ് നശിപ്പിക്കുകയായിരുന്നു. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയെത്തിയ ഒരു ചെറിയ സംഘത്തിൽ പെട്ടവരാണ് അക്രമം അഴിച്ചുവിട്ടത്. ഹൈക്കമ്മീഷനിലെ ജനാലച്ചില്ലുകൾ അടിച്ച് തകർത്ത അക്രമികൾ അക്രമം തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.
ഈ സംഭവത്തിലുളള പ്രതിഷേധം യുക്മയുടെ റീജിയണൽ കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാ അംഗ അസോസിയേഷനുകളും തികച്ചും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്നുള്ള മെയിൽ സന്ദേശം എല്ലാ റീജിയണുകൾക്കും, അംഗ അസോസിയേഷനുകൾക്കും യുക്മ സെക്രട്ടറി ഇതിനകം അയച്ചിട്ടുണ്ട്.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ദേശീയ പതാകയെ അപമാനിക്കുകയും അക്രമം അഴിച്ച് വിടുകയും ചെയ്ത സംഭവത്തിൽ ഇന്ത്യ ഗവൺമെൻറിന്റെ ശക്തമായ പ്രതിഷേധം ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറേയും ബ്രിട്ടീഷ് ഗവൺമെന്റിനേയും അറിയിക്കുകയുണ്ടായി.
Content Highlights: uukma, Indian national flag
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..