.
ഇല്ലിനോയ്: സെമി ഓട്ടോമാറ്റിക് തോക്കുകള്‍ വില്‍ക്കുന്നതും കൈവശം വെക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഷിക്കാഗോ ഗവര്‍ണര്‍ പ്രിറ്റ്സ്കര്‍ ജനുവരി 10 ന് വൈകീട്ട് ഒപ്പുവെച്ചു.
ഇത്തരത്തിലുള്ള നിയമം പാസ്സാക്കുന്ന അമേരിക്കയിലെ ഒമ്പതാമത്തെ സംസ്ഥാനമെന്ന പദവിയും ഇല്ലിനോയ്സിന് ലഭിച്ചു. അതേസമയം മാരകമായ ആയുധങ്ങള്‍ നിരോധിക്കുന്ന ആദ്യസംസ്ഥാനവുമായി ഇല്ലിനോയ്.
ഇല്ലിനോയ് ഇരുസഭകളും പുതിയ നിയമനിര്‍മാണം പാസാക്കി മണിക്കൂറുകള്‍ക്കും ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പുവെക്കുകയായിരുന്നു. 41 നെതിരെ 68 വോട്ടുകളോടെയാണ് നിയമം പാസായത്.
ഇത്തരത്തിലുള്ള ഒരു നിയമം പാസാക്കണമെന്ന ഇല്ലിനോയ് സംസ്ഥാനത്തെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ഉത്തരവില്‍ ഒപ്പുവെച്ചശേഷം ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഹൈലാന്റ് പാര്‍ക്കില്‍ നടന്ന കൂട്ടക്കൊലയില്‍ 7 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതുപോലുള്ള സംഭവങ്ങള്‍ ഇനിയും സംസ്ഥാനത്ത് നടക്കരുതെന്ന് ഗവണ്മെന്റ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരു തിരഞ്ഞെടുപ്പുവാഗ്ദാനം നിറവേറ്റല്‍ കൂടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗണ്വില്പനനിരോധനത്തിനെതിരെ ഇല്ലിനോയ് സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന് രംഗത്തെത്തി. 2.5 മില്യണ്‍ ഗണ്‍ ഉടമസ്ഥരെയാണ് പുതിയ ഉത്തരവ് ദോഷകരമായി ബാധിക്കുന്നത്. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഇവര്‍ പറഞ്ഞു. പുതിയ നിയമം ഉടന്‍ നിലവില്‍ വരും. കണക്ടിക്കട്ട്, ഡെലവെയര്‍, ഹവായ്, മേരിലാന്‍ഡ്, മാസച്യുസെറ്റ്സ്, ന്യൂജേഴ്സി, ന്യൂയോര്‍ക്ക് കാലിഫോര്‍ണിയ എന്നിവയാണ് ഗണ്വില്പന നിരോധിച്ച മറ്റു സംസ്ഥാനങ്ങള്‍.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Illinois becomes ninth state to ban assault weapons
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..