.
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെ മൂന്ന് നോമ്പ് ആചരണത്തിന്റ ഭാഗമായി പ്രത്യക പ്രാര്‍ഥനകളും വചന ശുശ്രൂഷയും നടക്കും. ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മാര്‍ ഇവാനിയോസ് പ്രധാന കാര്‍മികത്വം വഹിക്കും.
വലിയ നോമ്പ് ആരംഭിക്കുന്നതിന് 18 ദിവസം മുന്‍പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാല്‍ മൂന്നു നോമ്പ് ''പതിനെട്ടാമിടം'' എന്ന് കൂടി അറിയപ്പെടുന്നു.
ജനുവരി 29, 30, 31 (ഞായര്‍, തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ വൈകീട്ട് 7 ന് മൂന്ന് നോമ്പിലെ പ്രത്യേക സന്ധ്യാ നമസ്‌കാരം നടക്കും. ജനുവരി 31 ചൊവ്വാഴ്ച്ച വൈകീട്ട് 7 മണിക്ക് നടക്കുന്ന സന്ധ്യാ നമസ്‌കാരത്തിനും വചന ശുശ്രൂഷക്കും മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മാര്‍ ഇവാനിയോസ് പ്രധാന കാര്‍മികത്വം വഹിക്കും. ഹൂസ്റ്റണിലെ വിവിധ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളിലെ വികാരിമാരും വിശ്വാസികളും പങ്കെടുക്കും.
സമാപന ദിവസമായ ബുധനാഴ്ച (ഫെബ്രുവരി 1) വൈകീട്ട് 7 മണിക്ക് സന്ധ്യാ നമസ്‌കാരത്തോടെ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം നേതൃത്വം നല്‍കും.
നോമ്പാചരണത്തിലും, പ്രാര്‍ത്ഥനകളിലും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി വികാരി റവ.ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, സെക്രട്ടറി മിസ്റ്റര്‍.ബ്ലസണ്‍ വര്‍ഗ്ഗീസ്, ട്രസ്റ്റി മിസ്റ്റര്‍ തോമസ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം - 770-310-9050
തോമസ് വര്‍ഗീസ് - 832-875-4780
വാര്‍ത്തയും ഫോട്ടോയും :ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം
Content Highlights: Houston St.Marys Malankara Orthodox church
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..