.
ഹൂസ്റ്റണ്‍: മിസ്സോറി സിറ്റി വളര്‍ച്ചയുടെ വഴിയിലാണെന്ന് രണ്ടാമൂഴവും മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികളുടെ അഭിമാനമായ മേയര്‍ റോബിന് ഇലക്കാട്ട്. സംരംഭകര്‍ക്ക് സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ വ്യവസായങ്ങള്‍ ആരംഭിക്കാം. അടിസ്ഥാന വികസന മേഖലകളില്‍ വന്‍മുന്നേറ്റമാണ് നടത്താനായതെന്നും മോയര്‍ പറഞ്ഞു.
ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ താമസത്തിനും ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനുമായി മിസ്സോറി സിറ്റിയെ തിരഞ്ഞെടുക്കുന്നത് അഭിമാനകരമാണ്. മിസ്സോറി സിറ്റിയില്‍ കാര്‍ട്ട് റൈറ്റ് റോഡിനു സമീപം ആരംഭിച്ച TWFG (The Woodlands Financial Group) ചാണ്ടപ്പിള്ള മാത്യൂസ് ഇന്‍ഷുറന്‍സിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിസോറി സിറ്റി ഡിസ്ട്രിക്ട് 'സി' കൗണ്‍സില്‍ മാന്‍ ആന്തണി മൊറാലിസ് 'പ്രൊക്ലമേഷന്‍' വായിച്ചു. ടിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റവ. സാം കെ. ഈശോ, അസി. വികാരി റവ. റോഷന്. വി.മാത്യു എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി.
സ്റ്റാഫോര്‍ഡ് സിറ്റി മുന്‍ പ്രോടെം മേയര്‍/ കൗണ്സില്മാന് കെന്‍ മാത്യു, മിസ്സോറി സിറ്റി ഡിസ്ട്രിക്ട് 'ഡി' കൗണ്സില്മാന് ഫ്ലോയ്ഡ് എമെറി, മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് അനില്‍ ആറന്മുള, ഒഐസിസി യുഎസ്എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാത്യൂസ് ചാണ്ടപ്പിള്ളയോടൊപ്പം ഹൂസ്റ്റണിലെ മാധ്യമപ്രവര്ത്തകന് ജീമോന്‍ റാന്നിയും (തോമസ് മാത്യു ) ജൈജു കുരുവിളയും പുതിയ സംരംഭത്തിന് നേതൃത്വം നല്കുന്നു.
വാര്‍ത്തയും ഫോട്ടോയും : അനില്‍ ആറന്മുള
Content Highlights: Houston news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..