.
എഡ്മണ്ടന്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി മാറുവാന്‍, എഡ്മണ്ടന്‍ 'ഹോപ്പ് മിഷന്‍ ' പ്രവര്‍ത്തനങ്ങള്‍ക്ക് എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് ഫാ.പോള്‍ ഡെന്നി രാമചംകുടി, ട്രഷറര്‍ ജോണ്‍സണ്‍ കുരുവിള എന്നിവര്‍ ചേര്‍ന്ന് സാമ്പത്തിക സഹായം കൈമാറി.
കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് വിമുക്തമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം സാധാരണ ജീവിത രീതിയിലേക്ക് തിരികെ വന്ന് കൊണ്ടിരിക്കുകയാണ്. എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും, 2022 ഡിസംബറില്‍ നടത്തിയ സംയുക്ത ക്രിസ്തുമസ് ആഘോഷവും ഇതിലേക്ക് ഒരു പങ്കു വഹിച്ചിട്ടുണ്ട്.
എഡ്മണ്ടന്‍ നഗരത്തിലെ വിവിധങ്ങളായ ഒന്‍പത് ക്രിസ്ത്യന്‍ സഭകളുടെ കൂട്ടായ്മയാണ് എക്യൂമെനിക്കല്‍ ഫെലോഷിപ്പ്. സമൂഹത്തിന്റെ നന്മ കാംഷിച്ചുകൊണ്ട് സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ശക്തമായി ഇടപെട്ട് പ്രവര്‍ത്തിച്ചു വരുന്നു. ഇതിന് നേതൃത്വം നല്‍കുന്നത് വൈദികരും, അല്‍മായ പ്രതിനിധികളുമാണ്.
റവ.ജേക്കബ് എടക്കളത്തൂര്‍, ഫാ.ബിന്നി കുരുവിള, ഫാ.തോമസ് പുതുപ്പറമ്പില്‍, ഫാ.ജോസ് സ്റ്റീഫന്‍, ഫാ.പ്രിന്‍സ്, ഫാ.പോള്‍ ബെന്നി രാമച്ചംകുടി, ഫാ.ബിനു ഫിലിപ്പ്, ഫാ.ബേബി ജോണ്‍, ഡീ തോമസ് കുരുവിള, ഫാ.റോബിന്‍ കെ ജോര്‍ജ് എന്നിവരാണ്. കൂടാതെ അല്‍മായ ട്രസ്റ്റീ ആയി ആശിഷ് ജോര്‍ജ് സാം, സെക്രട്ടറിയായി ഡോ.സിനോജ് എബ്രഹാം, ജനറല്‍ കണ്‍വീനറായി ജോണ്‍സന്‍ കുരുവിളയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി
Content Highlights: hope mission
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..