.
ഷിക്കാഗൊ: ഷിക്കാഗോ കെ.സി.എസ് വിമന്‍സ് ഫോറം ഹോളിഡേ പാര്‍ട്ടി സംഘടിപ്പിച്ചു. ജനുവരി 28 ശനിയാഴ്ച ഷിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന സമ്മേളനം മലയാള സിനിമകളിലെ പ്രധാന നായകനടിയും നര്‍ത്തകിയുമായ ഗീത ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിമന്‍സ് ഫോറം പ്രസിഡന്റ് ടോസ്മി കൈതക്കത്തൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫെബിന്‍ തെക്കനാട്ടായിരുന്നു എം.സി. ടോസ്മി കൈതക്കത്തൊട്ടിയില്‍, മുഖ്യാതിഥി ഗീത, കെ.സി.എസ്. പ്രസിഡന്റ് ജെയിന്‍ മാക്കില്‍, ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം നാഷണല്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷൈനി വിരുത്തികുളങ്ങര, ഫെബിന്‍ തെക്കനാട്ട് എന്നിവര്‍ തിരി തെളിച്ചു.
ഫെബിന്‍ തെക്കനാട്ടിന്റെ ആമുഖത്തോടെ ആരംഭിച്ച ഈ പാര്‍ട്ടി, തട്ടുകടയിലെ പ്രഭാത ഭക്ഷണത്തോടെ തുടക്കം കുറിച്ചു. ബേബി മേനമറ്റത്തില്‍, ബിനി ചാലുങ്കല്‍ എന്നിവരുടെ ഐസ് ബ്രേക്കറിലൂടെ ഏവര്‍ക്കും പരസ്പരം പരിചയപ്പെടുവാനും, കുസൃതിചോദ്യത്തിലൂടെ ഏറെ അടുത്തറിയാനും സാധിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ വിശിഷ്ടാതിഥികളെ ഫെബിന്‍ തെക്കനാട്ട് സദസിന് പരിചയപ്പെടുത്തുകയും, അവരെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. സിന്ധു പുളിക്കത്തൊട്ടിയില്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. വൈസ് പ്രസിഡന്റ് ഷൈനി വിരുത്തികുളങ്ങര സ്വാഗതവും, ടോസ്മി കൈതക്കത്തൊട്ടിയില്‍ ഏറെ ഹൃദ്യവും പ്രചോദനവുമായ അധ്യക്ഷ പ്രസംഗവും, ജെയിന്‍ മാക്കില്‍ സമുദായാംഗങ്ങളെ ചലനാത്മകമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആശംസപ്രസംഗം നടത്തി. ഷിക്കാഗോ കെ.സി. എസ്സില്‍ സാമൂഹികവും സാമുദായികവുമായ നേട്ടങ്ങള്‍ കൈവരിച്ച് അംഗീകാരത്തിന്റെ അവാര്‍ഡ് നേടിയ പ്രതിഭ, ചാരി, ഫെബിന്‍ എന്നിവര്‍ക്ക് പ്രശസ്ത ചലച്ചിത്ര നായിക ഗീത പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു, ജോയിന്റ് സെക്രട്ടറി ഡോ.സൂസന്‍ ഇടുക്കുതറയില്‍ നന്ദിയും പറഞ്ഞു.
വിവിധതരം ഗെയിമുകള്‍, ലൈവായുള്ള സംഗീതം, ഡിജെ, വിവിധതരം കലാപരിപാടികള്‍ എന്നിവ കോര്‍ത്തിണക്കി വ്യത്യസ്തമായ രീതിയിലാണ് ഈ ഹോളിഡേ പാര്‍ട്ടി സംഘടിപ്പിച്ചത്. ആസ്വാദകരമായുള്ള അനേക തരം ഭക്ഷണ പാനീയങ്ങള്‍ ഈ പാര്‍ട്ടിയെ ഏറെ ആസ്വാദകരമാക്കി.
ടോസ്മി കൈതക്കത്തൊട്ടിയില്‍, ഷൈനി വിരുത്തികുളങ്ങര, ഫെബിന്‍ തെക്കനാട്ട്, ബിനി മണപ്പള്ളില്‍ (ട്രഷറര്‍), ഡോ.സൂസന്‍ ഇടുക്കുതറയില്‍, ഏരിയ കോഡിനേറ്റേഴ്‌സ് എന്നിവര്‍ ഈ ഹോളിഡേ പാര്‍ട്ടിക്ക് നേതൃത്വം നല്‍കി. ടോമി ഇടത്തില്‍, സിറില്‍ കട്ടപ്പുറം എന്നിവരായിരുന്നു ഗ്രാന്‍ഡ് സ്‌പോണ്‍സേര്‍സ്. കെസിഎസ് വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടില്‍, ട്രഷറര്‍ ബിനോയ് കിഴക്കനടിയില്‍ എന്നിവര്‍ പൊതുയോഗത്തില്‍ പങ്കെടുത്തു.
Content Highlights: holiday party
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..