.
വിര്‍ജീനിയ: വിര്‍ജീനിയയിലെ റിച്ച്മണ്ടില്‍ ഒരു ഹൈസ്‌കൂള്‍ ബിരുദദാന ആഘോഷത്തിന്റെ വേദിക്ക് പുറത്ത് ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേക്കുകയും ചെയ്തതായി ബദാം ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിവെപ്പില്‍ 18 കാരനായ ബിരുദധാരിയായ ഷോണ്‍ ജാക്സണും 36 കാരനായ രണ്ടാനച്ഛന്‍ റെന്‍സോ സ്മിത്തുമാണ് കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വെടിവെച്ചുവെന്നു സംശയിക്കുന്ന 19 കാരിയായ അമരി പൊള്ളാര്‍ഡിനെ പിടികൂടി രണ്ടാം ഡിഗ്രി കൊലപാതകത്തിനു രണ്ട് കേസുകളില്‍ ചാര്‍ജ് ചെയ്തു ബുധനാഴ്ച രാവിലെ ഹാജരാക്കി, ജാമ്യമില്ലാതെ തടവിലാക്കിയതായി ഇടക്കാല പോലീസ് ചീഫ് റിക്ക് എഡ്വേര്‍ഡ്‌സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ട 18 കാരനുമായി പൊള്ളാര്‍ഡിന് തര്‍ക്കമുണ്ടായിരുന്നുവെന്നും ഇത് ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നും എഡ്വേര്‍ഡ് പറഞ്ഞു.
വെടിവെപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കാറിടിച്ച് പരിക്കേറ്റ 9 വയസുകാരിയും കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിക്കുകളില്‍ നിന്ന് കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്ന് എഡ്വേര്‍ഡ്‌സ് പറഞ്ഞു.
ഹ്യൂഗനോട്ട് ഹൈസ്‌കൂള്‍ ചടങ്ങ് നടത്തിയ ആള്‍ട്രിയ തിയേറ്ററിനു പുറത്തു നൂറുകണക്കിന് ബിരുദധാരികളും അതിഥികളും തടിച്ചുകൂടിയിരുന്ന മണ്‍റോ പാര്‍ക്കിലാണ് തോക്കുധാരി വെടിയുതിര്‍ത്തത്.
'എനിക്ക് ഷോണിനെ അറിയില്ലായിരുന്നു, പക്ഷേ മരിക്കുന്നതിന് ഏകദേശം 20 മിനിറ്റ് മുമ്പ് ഞാന്‍ അദ്ദേഹത്തിന് കൈ കുലുക്കി അഭിനന്ദനങ്ങള്‍ നേര്‍ന്നിരുന്നു ,' റിച്ച്മണ്ട് പബ്ലിക് സ്‌കൂള്‍ സൂപ്രണ്ട് ജെയ്സണ്‍ കാംറാസ് ബുധനാഴ്ച പറഞ്ഞു. ബിരുദ ഗൗണില്‍ ' ഗ്രൗണ്ടില്‍ സിപിആര്‍ സ്വീകരിക്കുന്ന ചിത്രം എനിക്ക് മറക്കാനാവില്ല.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: high school graduation shooting leaves father and son dead
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..