.
വാഷിങ്ടണ്‍ ഡിസി: സ്വന്തം ശരീരത്തിന്മേല് തീരുമാനമെടുക്കുന്നതിന് സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമാണ് അമേരിക്കന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്നതെന്ന് വൈസ് പ്രസിഡന്റ് കമലഹാരിസ്.
റൊ.വി.എസ്.വേഡ് അമ്പതാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗര്‍ഭച്ഛിദ്രത്തെ അനുകൂലിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെട്ട റാലികളില്‍ പങ്കെടുത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ പ്രസ്താവനയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരെ സ്വീകരിച്ച ശക്തമായ നടപടികള്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കമലഹാരിസ് പറഞ്ഞു.
സുപ്രീം കോടതി ഗര്‍ഭച്ഛിദ്രം നിരോധിക്കുന്നതിന് ഭരണഘടനയുടെ സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും, റൊ വി എസ് വേഡ് ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് അടിസ്ഥാന സംരക്ഷണം നല്‍കിയിരുന്നതായും കമലഹാരിസ് കൂട്ടിച്ചേര്‍ത്തു.
ഗര്ഭച്ഛിദ്രനിരോധനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ഉദാഹരണങ്ങള്‍ സഹിതം കമലഹാരിസ് വിശദീകരിച്ചു. ലൈംഗീക പീഢനം വഴി ഗര്‍ഭം ധരിച്ച ഒഹായോവില്‍ നിന്നുള്ള 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് സംസ്ഥാനം വിട്ട് മറ്റൊരു സംസ്ഥാനത്തിലേക്ക് യാത്ര ചെയ്യേണ്ടിവന്ന ദയനീയ ചിത്രവും കമലഹാരിസ് വരച്ചുകാട്ടി.
ഗര്‍ഭച്ഛിദ്രത്തിനനുകൂലമായി സമരം ചെയ്യുന്നവര്‍ അവരുടെ ഊര്‍ജ്ജം സമാഹരിച്ച് റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ ഗര്‍ഭച്ഛിദ്രനിരോധന നിയമങ്ങള്‍ക്കെതിരെ ശക്തമായി പോരാടണമെന്നും കമലഹാരിസ് നിര്‍ദേശിച്ചു. യു.എസ്.ഹൗസില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതും സെനറ്റില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷവും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിനനുകൂലമായി നിയമം കൊണ്ടുവരുന്നതിന് തടസ്സമാണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Harris called the “fundamental, constitutional, right of a woman to make decisions about her own bod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..