ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും


1 min read
Read later
Print
Share

.

ന്യൂയോർക്ക്‌: ഡൊണാൾഡ് ട്രംപ് തന്റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാമ്പെയിനിടെ ഒരു സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ്സ് രേഖകൾ നിയമവിരുദ്ധമായി തിരുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള തെളിവുകൾ മാൻഹട്ടൻ ഗ്രാൻഡ് ജൂറി കേൾക്കുന്നു.
ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിക്ക് എപ്പോൾ വേണമെങ്കിലും വോട്ട് ചെയ്യാം. അമേരിക്കൻ ചരിത്രത്തിൽ കുറ്റാരോപിതനായ ആദ്യ മുൻ പ്രസിഡന്റായിരിക്കും അദ്ദേഹം.
ഗ്രാൻഡ് ജൂറി പ്രക്രിയ രഹസ്യമാണ്. അതിനാൽ ഒരു കുറ്റകൃത്യം ചുമത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ അനുയായികളോട് പറഞ്ഞത് ശരിയാണോ എന്ന് അറിയാൻ ഒരു മാർഗവുമില്ല. എന്നാൽ ട്രംപ് കുറ്റാരോപിതനായാൽ എന്തും സംഭവിക്കാം. ഈ സാഹചര്യങ്ങളെ നേരിടാൻ സാധ്യമായ എല്ലാനടപടികളും നിയമപാലകർ തയ്യാറെടുക്കുന്നു. പോലീസ് ന്യൂയോർക്ക്‌ കോർട്ട്‌ഹൗസ്, ക്യാപിറ്റോൾ എന്നിവ വളഞ്ഞിട്ടുണ്ട്.

വാർത്ത: പി പി ചെറിയാൻ

Content Highlights: Donald Trump, Grand Jury, USA

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
loka kerala sabha

1 min

ലോക കേരളസഭ അമേരിക്കന്‍ മേഖല കണ്‍വെന്‍ഷന്‍ പ്രവാസികള്‍ക്കു പ്രചോദനം; കേരള ട്രിബ്യുണ്‍ ചെയര്‍മാന്‍

Jun 8, 2023


Canada fire smoke

1 min

കാനഡയിലെ കാട്ടുതീയില്‍ നിന്നുള്ള പുക, വെള്ളിയാഴ്ചയും വീട്ടില്‍ തുടരണമെന്നു ആരോഗ്യ ഉദ്യോഗസ്ഥര്‍

Jun 9, 2023


Donald Trump

1 min

രഹസ്യ രേഖകളുടെ അന്വേഷണത്തില്‍ ട്രംപിനെതിരെ കുറ്റം ചുമത്തി

Jun 9, 2023

Most Commented