ഒക്‌ലഹോമയില്‍ ആദ്യമായി വനിതാ ഹ്യൂമണ്‍ സര്‍വീസസ് ഡയറക്ടര്‍ക്ക് നിയമനം


.

ഒക്‌ലഹോമ: ഒക്‌ലഹോമ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഹ്യൂമണ്‍ സര്‍വീസസ് ഡയറക്ടറായി വനിതയെ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് നിയമിച്ചു.

ഡോ.ഡെബോറാ ഷ്രോപ്ഷയറിനെയാണ് ഒക്‌ലഹോമ ഹ്യൂമണ്‍ സര്‍വീസിന്റെ തലപ്പത്ത് ഗവര്‍ണര്‍ നിയമിച്ചിരിക്കുന്നത്.

ഒക്‌ലഹോമ ചൈല്‍ഡ് വെല്‍ഫെയര്‍ സര്‍വീസസ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആരോഗ്യവകുപ്പില്‍ പല സുപ്രധാന ചുമതലകളും ഡെബോറ വഹിച്ചിട്ടുണ്ട്.

2014 ല്‍ നാഷണല്‍ റെ ഹെല്‍ഷര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ദേശീയ അവാര്‍ഡുകള്‍ ഡെബോറയെ തേടിയെത്തിയിട്ടുണ്ട്.

ഒക്‌ലഹോമ ഹ്യൂമണ്‍ സര്‍വീസില്‍ ഡോ.ഡെബോറയുടെ സേവനം പ്രത്യേക ഊര്‍ജ്ജം നല്‍കുമെന്നും മറ്റു വിവിധ രംഗങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ള ഇവരുടെ കഴിവുകള്‍ ഡി.എച്ച്.എസിന്റെ പ്രവര്‍ത്തനങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുവരുമെന്നും ഗവര്‍ണര്‍ കെവിന്‍ പറഞ്ഞു.

ഒക്‌ലഹോമയിലെ അറിയപ്പെട്ട പീഡിയാട്രീഷ്യനായ ഇവര്‍ 2001 മുതല്‍ 2015 വരെ പോളില്‍ ഇ മേയര്‍ ചില്‍ഡ്രന്‍സ് ഷെല്‍ട്ടര്‍ മെഡിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഒക്‌ലഹോമ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിന്‍ പീഡിയാട്രിക് അസോസിയേഷന്‍ പ്രൊഫസര്‍ കൂടിയാണ് ഡോ.ഡെബോറ.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Governor Stitt appoints Dr. Deborah Shropshire as Director of Human Services


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented