.
ഡാലസ്: പൈത്തൺ പ്രോഗ്രാമിംഗിൽ ജെറിൻ ടി ആൻഡ്രൂസിന് ടെക്സസ് സംസ്ഥാനത്ത് രണ്ടാം സ്ഥാനം. വിവിധ സ്‌കൂൾ വിദ്യഭ്യാസ ജില്ലകളിൽ നിന്നുള്ള 50 വിദ്യാർത്ഥികളാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്. ഇതോടെ ദേശീയ തലത്തിൽ മത്സരിക്കുന്നതിന് ജെറിൻ ടി ആൻഡ്രൂസ് മറ്റു നാലുപേർക്കൊപ്പം അർഹത നേടി.
സണ്ണിവെയിൽ ഹൈസ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയും ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച അംഗവുമായ ചെങ്ങന്നൂർ പുലിയൂർ താഴ്‌വേലിക്കാട്ടിൽ ആൻഡ്രൂസ് ഫിലിപ്പിന്റെയും സുജയുടെയും മകനാണ് ജെറിൻ. ജെസ്ലിൻ ആൻഡ്രൂസ് ഏക സഹോദരിയാണ്.
ടെക്സസ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പൈത്തൺ പ്രോഗ്രാമിംഗിൽ കാലിഫോർണിയയിലെ അനാഹൈമിൽ ദേശീയതലത്തിൽ മറ്റ് 4 പേർക്കൊപ്പം മത്സരിക്കും.
ബിസിനസ് പ്രൊഫഷണലുകൾ ഓഫ് അമേരിക്ക (ബിപിഎ) എന്ന ദേശീയ സംഘടന ജോലിസ്ഥലത്തെ വിജയത്തിന് ആവശ്യമായ നേതൃത്വം, അക്കാദമിക്, സാങ്കേതിക കഴിവുകൾ വികസിപ്പിക്കുക തുടങ്ങിയവക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ഈ മത്സരം ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നത്. ബിസിനസ്സ്, ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻസ്, ഓഫീസ് എന്നിവയിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളെയാണ് മത്സരത്തിന് തിരഞ്ഞെടുക്കുന്നത്
വാർത്തയും ചിത്രവും: പി പി ചെറിയാൻ
Content Highlights: Python programming, Texas, Python
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..