നൊസ്റ്റാള്‍ജിക് ഗാനസന്ധ്യ നവംബര്‍ 26 ന്


.

ന്യൂയോര്‍ക്ക്: ഗതകാല സ്മരണകളുണര്‍ത്തി നമ്മില്‍ നിന്നും വിട്ടുപോയ സംഗീത സംവിധായകര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്ക് ഗ്ലെന്‍ ഓക്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ 26 ശനിയാഴ്ച വൈകീട്ട് 5 മണി മുതല്‍ പഴയകാല ഗാനങ്ങളെ കോര്‍ത്തിണക്കി ഗാനസന്ധ്യ അരങ്ങേറുന്നു. 'തിയേറ്റര്‍ ജി ന്യൂയോര്‍ക്ക്' എന്ന സംഗീത പ്രേമികളുടെ സംഘടന സെന്റര്‍ ഓഫ് ലിവിങ്, കലാകേന്ദ്രം എന്നിവയുമായി കൈകോര്‍ത്തൊരുക്കുന്ന ഗാനസന്ധ്യ പഴയകാല സംഗീത സാഗരത്തിലൂടെ പ്രേക്ഷകരെ ആറാടിക്കും എന്നതില്‍ സംശയമില്ല. മലയാള സംഗീതത്തിന് എക്കാലവും മുതല്‍ക്കൂട്ടായിരുന്ന പ്രശസ്ത സംഗീത സംവിധായകര്‍ ജീവന്‍ നല്‍കിയ ഒരു പിടി മനോഹര ഗാനങ്ങളുടെ ഒരു സദ്യ തന്നെ സംഗീതാസ്വാദകര്‍ക്കായി ഒരുക്കുന്നതിനാണ് സംഘാടകര്‍ ശ്രമിക്കുന്നത്.

മലയാള സംഗീത ലോകത്തെ മുടിചൂടാമന്നന്മാര്‍ ആയിരുന്ന വി.ദക്ഷിണാ മൂര്‍ത്തി സ്വാമി, ദേവരാജന്‍ മാസ്റ്റര്‍, കെ.രാഘവന്‍ മാസ്റ്റര്‍, ബാബുരാജ്, എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍, സലില്‍ ചൗധരി എ.ടി. ഉമ്മര്‍, ശ്യാം, കെ.ജെ. ജോയി, കെ.പി. ഉദയഭാനു, ഇളയരാജ, രവീന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍സന്‍ മാസ്റ്റര്‍ തുടങ്ങിയ സംഗീത സംവിധായകരുടെ മാസ്മരിക ഈണത്തിലൂടെ ജന്മം കൊണ്ട ഒരിക്കലും മരിക്കാത്ത നിത്യഹരിതഗാനങ്ങള്‍ കേട്ടാസ്വദിക്കാനുള്ള ഒരു മനോഹര സന്ധ്യയാണ് മലയാളികള്‍ക്കായി അണിയിച്ചൊരുക്കുന്നത്.ന്യൂയോര്‍ക്കിലെ അനുഗ്രഹീത യുവ ഗായകരായ ശബരീനാഥ് നായര്‍, രവി, സുമ, ജിനു, അലക്‌സ്, സ്‌നേഹ, വേദ, അപര്‍ണ തുടങ്ങിയവര്‍ നിങ്ങള്‍ക്കായി കാഴ്ച വയ്ക്കുന്ന സംഗീത സന്ധ്യ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയകാല സ്മരണകളിലൂടെ യാത്ര ചെയ്യുവാനുള്ള ഒരവസരമാണ്. ഒരിക്കലും മറക്കുവാന്‍ ആഗ്രഹിക്കാതെ എന്നും നെഞ്ചിലേറ്റി ഒരു ചെറു പുഞ്ചിരിയോടെ മനസ്സില്‍ മൂളിപ്പാട്ടുമായി നടക്കുന്ന മലയാളികള്‍ക്ക് ഒരിക്കല്‍ കൂടി ആ പഴയകാല ഗാനങ്ങള്‍ കേട്ടാസ്വദിക്കാന്‍ വേദി ഒരുക്കുകയാണ് സംഘാടകര്‍.

എല്ലാ ഗാനങ്ങള്‍ക്കും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനായി (BGM)സംഗീത വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്ന പല സംഗീത കലാകാരന്മാരെയും പലര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. പല ബിജിഎം കലാകാരന്മാരും തങ്ങളുടെ ജീവിതത്തില്‍ മറ്റുള്ളവരോട് പറയാനാകാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അനാരോഗ്യം മൂലവും മറ്റു വിവിധ കാരണങ്ങളാലും അത്തരം കഷ്ടത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുക എന്നതാണ് ഈ ഗാനസന്ധ്യയിലൂടെ സംഘാടകരുടെ ഉദ്ദേശം. പ്രേക്ഷകര്‍ക്ക് പ്രവേശനം സൗജന്യമാണെങ്കിലും, പരിപാടിക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നവരിലൂടെയും സംഗീതത്തെ സ്‌നേഹിക്കുന്നവരിലൂടെയും ലഭിക്കുന്ന സഹായങ്ങള്‍ ജീവിത ദുരിതമനുഭവിക്കുന്ന കലാകാരന്മാരുടെ സഹായത്തിന് നല്‍കുന്നതിനാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ഗാനസന്ധ്യയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രസ്തുത ജീവകാരുണ്യ ആവശ്യത്തിലേക്കു ഓഡിറ്റോറിയത്തില്‍ വച്ച് തങ്ങളാല്‍ ആകുന്നവിധം സംഭാവന നല്‍കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

'Soulful Moments'(സര്‍ഗ്ഗാത്മക നിമിഷങ്ങള്‍) എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പരിപാടിയിലൂടെ പ്രേക്ഷക മനസ്സിന് എന്നും കുളിര്‍മ്മ നല്‍കുന്ന മനോഹര നൊസ്റ്റാള്‍ജിക് മലയാളം സിനിമാ ഗാനങ്ങളിലൂടെയുള്ള മാസ്മരിക യാത്രയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നു. തബല - സുബാഷ് കാരിയില്‍, റോണി കുരിയന്‍; കീ ബോര്‍ഡ് - വിജു ജേക്കബ്; വയലിന്‍- ജോര്‍ജ് ദേവസ്സി; ഗിറ്റാര്‍ - ഗിവേര്‍ട്ട് തങ്കകുട്ടന്‍, വിനോയ് ജോണ്‍ എന്നിവരടങ്ങുന്ന ടീമാണ് ഓര്‍ക്കസ്ട്ര. ഗാനസന്ധ്യ ക്രമീകരിച്ചിരിക്കുന്ന സ്‌കൂള്‍ ഓഡിറ്റോറിയം അഡ്രസ്സ് : PS 115, 80 - 51 262nd Street, Glen Oaks, New York - 11004 .

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മധു പിള്ള - 917-440-8995
അജിത് എബ്രഹാം - 516-225-2814
ഹരിലാല്‍ നായര്‍ - 516-754-4571

വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ

Content Highlights: ganasandhya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented