.
ഹൂസ്റ്റണ്‍: ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ വിവിധപരിപാടികളോടെ ആഘോഷിച്ചു. ജനുവരി 14 ന് ശനിയാഴ്ച വൈകീട്ട് 5 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസില്‍ വെച്ച് നടന്ന ആഘോഷത്തില്‍ മലയാളികളുടെ അഭിമാനവും ഫോര്‍ട്ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജായി രണ്ടാമതും വിജയം നേടിയ ജഡ്ജ് ജൂലി മാത്യു വിശിഷ്ടാതിഥിയായിരുന്നു.
പ്രസിഡന്റ് ഡോ.ജോര്‍ജ് കാക്കനാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുതുതായി പങ്കെടുത്ത അംഗങ്ങളെ സ്വാഗതം ചെയ്തതോടൊപ്പം കൂടുതല്‍ അംഗങ്ങളെ സംഘടന യിലേക്കു കൊണ്ടുവരുന്നതിന് എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഫാ.ഏബ്രഹാം തോട്ടത്തില്‍ ക്രിസ്തുമസ് സന്ദേശം നല്കി. ജീവിത വിജയം നേടാന്‍ സഹജീവികളെ നമ്മെ പോലെ സ്നേഹിക്കുകയും സ്നേഹവും സാഹോദര്യവും ഉള്ള ഒരു തലമുറയെ ഉണ്ടാക്കിയെടുക്കുവാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ കൊയര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു. ബിജു ജോര്‍ജിന്റെ നേതൃത്വത്തില്‍ ഗാനമേളയും ഉണ്ടായിരുന്നു.
ഹ്യൂസ്റ്റണിലും സമീപ പ്രദേശങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. സംഘടനയുടെ വൈസ് പ്രസിഡന്റ് ഡോ.അന്ന ഫിലിപ്പ് സ്വാഗതവും സെക്രട്ടറി സുജ കോശി നന്ദിയും പ്രകാശിപ്പിച്ചു.
ട്രഷറര്‍ ഉമ്മന്‍ തോമസിന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ അംഗങ്ങളായ എം.ടി മത്തായി, റോബിന് ഫിലിപ്പ്, ടെറിഷ് തോമസ്, അജു വാരിക്കാട്, ഷിബു ജോണ്‍, ജോര്‍ജ് തോമസ്, ജോ തോമസ്, ആനി ഉമ്മന്‍, മോളി മത്തായി, ഐപ്പ് തോമസ് തുടങ്ങിയവരടങ്ങിയ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. വിഭവ സമൃദ്ധമായ വിരുന്നോടു കൂടി ഈ വര്‍ഷത്തെ പരിപാടികള്‍ സമാപിച്ചു.
വൈകീട്ട് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ റിപ്പോര്‍ട്ടും വാര്‍ഷിക വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. മുന്‍ വര്‍ഷത്തെ കമ്മിറ്റി തന്നെ തുടരണം എന്ന് പൊതുയോഗം ആവശ്യ പ്രകാരം പ്രസിഡന്റ് ഡോ.ജോര്‍ജ് കാക്കനാട്ടിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ഡോ.അന്ന ഫിലിപ്പ്, സെക്രട്ടറി സുജ കോശി, ജോയിന്റ് സെക്രട്ടറി ടെറിഷ് തോമസ് ട്രഷറര്‍ ഉമ്മന്‍ തോമസ് എന്നിവര്‍ ഭാരവാഹികളായി തുടര്‍ന്നും പ്രവര്‍ത്തിക്കും.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: friends of thiruvalla
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..