.
വാഷിങ്ടണ്‍: മുന്‍ ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി ചൊവ്വാഴ്ച ന്യൂ ഹാംഷെയറില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലേക്കുള്ള തന്റെ രണ്ടാമത്തെ ബിഡ് ആരംഭിക്കുകയും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മറ്റൊരു ഏറ്റുമുട്ടലിന് തുടക്കമിടുകയും ചെയ്തു.
മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുഭാവിയായിരുന്ന ക്രിസ് ക്രിസ്റ്റി ഇപ്പോള്‍ ട്രംപിന്റെ കടുത്ത വിമര്‍ശകനാണ്. ട്രംപിനെ നേരിട്ട് അക്രമിക്കാനുള്ള നൈപുണ്യവും സന്നദ്ധതയും തനിക്കേ ഉള്ളെന്ന പ്രഖ്യാപനവുമായാണ് ക്രിസ്റ്റി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയിരിക്കുന്നത്. 2016 പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ട്രംപിന്റെ പ്രചാരണത്തിന്റെ ഉപദേഷ്ടാവായിരുന്നു ക്രിസ്റ്റി. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ അട്ടിമറി കാട്ടിയെന്ന ട്രംപിന്റെ വാദത്തെ ക്രിസ്റ്റി അംഗീകരിച്ചിരുന്നില്ല. റിപ്പബ്ലിക് പ്രൈമറിയിലെ അഭിപ്രായ സര്‍വേകളില്‍ ക്രിസ്റ്റിയുടെ സ്ഥിതി അത്ര മെച്ചമല്ല. 1% വോട്ടര്‍മാരുടെ പിന്തുണ മാത്രമാണ് മേയിലെ റോയ്റ്റേഴ്സ് സര്‍വേയില്‍ അദ്ദേഹത്തിന് ലഭിച്ചത്. ട്രംപിന് 49% വോട്ടുകളും മുഖ്യ എതിരാളിയായ റോണ്‍ ഡിസാന്റിസിന് 19% പിന്തുണയുമാണ് ലഭിച്ചിരുന്നത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: N.J. Gov. Chris Christie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..