ഫുഡ് ഡെലിവറി ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി ന്യൂയോര്‍ക്ക് സിറ്റി


.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ മണിക്കൂര്‍ ശമ്പളം 23.82 ഡോളര്‍ ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശവുമായി സിറ്റി കൗണ്‍സില്‍. അര്‍ഹമായ വേതനത്തിന് ജീവനക്കാര്‍ നാളുകളായി ശബ്ദമുയര്‍ത്തികൊണ്ടിരിക്കുകയായിരുന്നു.

ആപ്പിലൂടെ വിതരണം നടത്തുന്ന കമ്പനികളായ യൂബര്‍ ഈറ്റ്സ്, ഗ്രമ്പ് ഹമ്പ്, ഡോര്‍ ഡാഷ് കമ്പനികളിലെ ജീവനക്കാര്‍ക്കാണിതിന്റെ ആനുകൂല്യം ലഭിക്കുക. പൂര്‍ണമായും ഇത് പ്രാബല്യത്തില്‍ വരണമെങ്കില്‍ 2025 വരെ കാത്തിരിക്കണം.



ഡിസംബര്‍ 16 ന് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചതിനുശേഷം ആദ്യഘട്ടത്തില്‍ മണിക്കൂറിന് 17.87 ഡോളറും തുടര്‍ന്ന് ഏപ്രില്‍ 2025 ഓടെ 23.82 ഡോളര്‍ നല്‍കുന്നതിനുമാണ് നിര്‍ദേശം.

ആപ്പ് അടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 60,000 ജീവനക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവര്‍ കോണ്‍ട്രാക്ട് ജീവനക്കാരായി പ്രവര്‍ത്തിക്കുന്നതിനാല്‍ യാതൊരു ആനുകൂല്യത്തിനും അര്‍ഹതയില്ല. ഇതില്‍ മാറ്റം വരുത്തി ജീവനക്കാര്‍ എന്ന പദവി നല്‍കുക എന്നതാണ് ഇതുകൊണ്ട് സിറ്റി ലക്ഷ്യമിടുന്നത്. ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സ്യൂമര്‍ ആന്റ് വര്‍ക്കര്‍ പ്രൊട്ടക്ഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഈ ജീവനക്കാരുടെ ശമ്പളം ടിപ്പ് കൂടാതെ ശരാശരി 7.09 ഡോളര്‍ മാത്രമാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഈ നിര്‍ദേശത്തെ ആശങ്കയോടെയാണ് കാണുന്നത്. നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ആശ്വാസം ലഭിക്കും.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: food delivery employees


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented