.
ഫ്ലോറിഡ: ഫോമ സൺഷൈൻ റീജിയന്റെ 2023 -2024 പ്രവർത്തന ഉദ്‌ഘാടനവും കലാസന്ധ്യയും ഫെബ്രുവരി 18 ന് സാൻഫോർഡ് സിറ്റിയിലെ സെമിനോൾ ഹൈസ്കൂൾ 9th ഗ്രേഡ് സെന്റർ ഓഡിറ്റോറിയത്തിൽവെച്ച് ഫോമാ ദേശീയ, റീജിണൽ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്നു. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടി ഫോമയുടെ ഭാരവാഹികളെ സദസിലേയ്‌ക്ക് ആനയിച്ചു. പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് ചാക്കോച്ചൻ ജോസഫ്, സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളികുളം , ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോമോൻ ആന്റണി , ബിജോയ് സേവ്യർ, അജേഷ് ബാലാനന്ദൻ, ദേശീയ നേതാക്കളായ സുനിൽ വർഗീസ് , ഡോ. ജഗതി നായർ, സൺഷൈൻ റീജിയൺ കമ്മിറ്റി അംഗങ്ങൾ, വിമൻസ് ഫോറം അംഗങ്ങൾ എന്നിവരും ഭദ്രദീപം തെളിയിച്ചു.
ചാക്കോച്ചൻ ജോസഫ് അധ്യക്ഷ പ്രസംഗം നടത്തി. സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു, വൈസ് പ്രസിഡന്റ് സണ്ണി വള്ളികുളം, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോമോൻ ആന്റണി, ബിജോയ് സേവ്യർ, അജേഷ് ബാലാനന്ദൻ, ദേശീയ നേതാക്കളായ സുനിൽ വർഗീസ്, ഡോ. ജഗതി നായർ, റീജിയൺ കമ്മിറ്റി ചെയർമാൻ റ്റിറ്റോ ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.
ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻ അണിയിച്ചൊരുക്കിയ ദൃശ്യകലാവിരുന്നും ഉണ്ടായിരുന്നു. റീജിയൺ സെക്രട്ടറി ഗോപകുമാർ സ്വാഗതവും റീജിയൺ ട്രഷറർ അശോക് മേനോൻ നന്ദിയും അറിയിച്ചു. സ്മിതാ നോബിൾ, ഷീലാ ഷാജു എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. അത്താഴവിരുന്നോടുകൂടി കാര്യപരിപാടികൾ സമാപിച്ചു.
Content Highlights: FOMAA Sunshine Region Operational Inauguration
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..