ഫോമാ സാഹിത്യ, ഭാഷാ പഠനവിഭാഗത്തിന് പുതിയ ഉപസമിതി


2 min read
Read later
Print
Share

.

അമേരിക്കൻ മലയാളികളുടെ പുതുതലമുറകൾക്ക് മലയാള ഭാഷയുടെയും മലയാള സാഹിത്യത്തിന്റെയും വാതായനങ്ങൾ തുറന്നിടുവാൻ അമേരിക്കൻ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ടവർ ഒന്നിക്കുന്നു. നേതൃസ്ഥാനത്തേക്ക് ചെയർമാൻ: ജെ മാത്യൂസ്, സെക്രട്ടറി: അമ്മു സക്കറിയ, വൈസ് ചെയർമാൻ: ഡോ. ജെയിംസ് കുറിച്ചി, നാഷണൽ കൗൺസിൽ കോഓർഡിനേറ്റർ: ഉണ്ണി തൊയക്കാട്ട്, അംഗങ്ങൾ: എബ്രഹാം പുതുശ്ശേരി, ഷീജ അജിത്ത്, സെബാസ്റ്റ്യൻ വയലിങ്കൽ

ജെ മാത്യൂസ്
കോട്ടയം ജില്ലയിൽ വയലാ ആണ് ജന്മമസ്ഥലം. വയലാ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം. പാലാ സെയിന്റ് തോമസ് കോളജിൽ നിന്നും ബി. എസ് സി, മാന്നാനം സെയിന്റ് ജോസേഫിൽ നിന്നും ബി. എഡ്. കോട്ടയം പരിപ്പ് ഹൈ സ്‌കൂളിൽ പത്തു വർഷം അദ്ധ്യാപനം. 1974 -ൽ അമേരിക്കയിലേക്ക് കുടിയേറ്റം. ന്യൂ യോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റേഴ്‌സ്. ന്യൂ യോർക്ക് സിറ്റി പബ്ലിക് സ്‌കൂളിൽ ഇരുപത്തേഴ് വർഷം അധ്യാപനം. ഏഴു വർഷം അസിസ്റ്റന്റ്‌ പ്രിൻസിപ്പൽ. ഇപ്പോൾ ഗുരുകുലം മലയാളം സ്‌കൂൾ പ്രിൻസിപ്പൽ. ജനനി സാംസ്‌കാരിക മാസികയുടെ മുഖ്യ പത്രാധിപർ. ദർപ്പണം - ലേഖന സമാഹാരത്തിന്റെ രചയിതാവ്. ഭാര്യ- ട്രീസ. മക്കൾ: ഗാഞ്ചസ്, ജസ്റ്റിൻ.

അമ്മു സഖറിയ
കേരളത്തിൽ കൂത്താട്ടുകുളം എന്ന സ്ഥലത്താണ് വീട്. ദുബായ്, ഹൈദരബാദ് എന്നീ സ്ഥലങ്ങളിൽ സ്കൂൾ പ്രിൻസിപ്പൽ ആയി 18 വർഷത്തോളം
ജോലി ചെയ്തിരുന്നു. കിരൺ, കാജൽ എന്ന രണ്ടു മക്കളുണ്ട്. രണ്ടു പേരും ഐ ടി പ്രൊഫെഷണൽസ്, പത്തു വർഷമായി ഇളയ മകനോടൊത്ത് അറ്റ്ലാന്റായിൽ താമസിക്കുന്നു. മൂത്തമകൻ UK യിലാണ്. കവിതകൾ, കഥകൾ, എന്നിവ എഴുതുന്നതിലാണ് താൽപ്പരൃം. 'അമ്മ മനസ്സ് ‘എന്നൊരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്ത പുസ്തക പ്രസിദ്ധീകരണത്തിന്റെ തയ്യാറെടുപ്പിലാണ് ഇപ്പോൾ. അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്റെ എക്സിക്യൂട്ടീവ് അംഗമായും വിമൺസ് ഫോറം കൺവീനറായും പ്രവർത്തിക്കുന്നു.

ഡോ ജെയിംസ് കുറിച്ചി
ഡോ. ജെയിംസ് കുറിച്ചി 1987 മുതൽ ഫിലാഡൽഫിയയിലെ പെൻസിൽവാനിയ സർവകലാശാലയിൽ മലയാള ഭാഷാ അധ്യാപകനാണ്. പ്രശസ്ത ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് പുരാതന ഇന്ത്യൻ ചരിത്രത്തിലും തത്ത്വചിന്തയിലും പിഎച്ച്.ഡിയും ചരിത്രം, തത്ത്വചിന്ത, കൗൺസിലിംഗ് എന്നിവയിൽ മൂന്ന് ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. പെൻസിൽവാനിയയിൽ വിദ്യാഭ്യാസ സ്പെഷ്യലിസ്റ്റ് ലൈസൻസ് നേടിയിട്ടുണ്ട്. എഴുത്തുകാരനും പ്രസാധകനും കമ്മ്യൂണിറ്റി സംഘാടകനുമാണ്. ഫോമാ രൂപീകരിക്കുന്നതിനുള്ള ബൈലോ കമ്മിറ്റിയുടെ ചെയർമാനായിരുന്നു.

ഉണ്ണി തൊയക്കാട്ട്
ഉണ്ണി തൊയക്കാട്ട് നിലവിൽ ന്യൂ ഇംഗ്ലണ്ട് റീജിയണിൽ നിന്നുള്ള ഫോമാ നാഷണൽ കമ്മിറ്റി അംഗമാണ്. മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ സ്ഥാപക അംഗവും മുൻ പ്രസിഡന്റുമാണ് ഉണ്ണി. പള്ളക്കാട് സ്വദേശിയായ ഉണ്ണി ഭാര്യയ്ക്കും 2 പെൺമക്കൾക്കുമൊപ്പം കണക്റ്റിക്കട്ടിലെ ട്രംബുളിൽ താമസിക്കുന്നു.

എബ്രഹാം പുതുശ്ശേരിൽ
എബ്രഹാം പുതുശ്ശേരിൽ. ന്യൂയോർക്കിലെ കേരള കൾച്ചറൽ അസോസിയേഷന്റെ ആജീവനാന്ത അംഗം. പ്രസിഡന്റ്, സെക്രട്ടറി, ട്രഷർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കഴിഞ്ഞ 15 വർഷമായി ജോസ് ജോസഫ് മെമ്മോറിയൽ മലയാളം സ്‌കൂൾ പ്രിൻസിപ്പലായി സേവനം അനുഷ്ഠിക്കുന്നു.

ഷീജ അജിത്ത്
എലിസബത്ത് (ഷീജ) അജിത്ത്. ജനിച്ചതും വളർന്നതും കേരളത്തിലെ തിരുവനന്തപുരത്താണ്. കഴിഞ്ഞ 19 വർഷമായി നേപ്പിൾസിൽ താമസിക്കുന്നു. കഴിഞ്ഞ 2 വർഷമായി മലയാളി അസോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡയുടെ എക്സിക്യൂട്ടീവ് അംഗമാണ്. FOMAA സൺഷൈൻ മേഖലയുടെ സാംസ്കാരിക കോർഡിനേറ്ററാണ്. ഹോബികളിൽ പാട്ട്, നൃത്തം, യാത്ര എന്നിവ ഉൾപ്പെടുന്നു. പരിപാടികൾ സംഘടിപ്പിക്കുന്നതിൽ താൽപ്പര്യമുണ്ട്.

സെബാസ്റ്റ്യൻ വയലിങ്കൽ
സെബാസ്റ്റ്യൻ വയലിങ്കൽ. അദ്ദേഹത്തിന്റെ ആദ്യ പുസ്തകം 'ദിവസേനയുള്ള പ്രാർത്ഥനകളിലൂടെ മലയാളം പഠിക്കൂ' ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. എൻജിനീയറാണ് സെബാസ്റ്റ്യൻ വയലിങ്കൽ കേരളത്തിൽ നിന്ന്, ഇപ്പോൾ അമേരിക്കയിലെ ഫ്ലോറിഡയിൽ താമസിക്കുന്നു.
ഫ്ലോറിഡയിലെ ആദ്യ സർട്ടിഫൈഡ് ജനറൽ കോൺട്രാക്ടറും ലൈസൻസ്ഡ് ഹോം ഇൻസ്പെക്ടറും കൂടാതെ റിയൽ എസ്റ്റേറ്റ് ബ്രോക്കറും പ്ലംബിംഗും ഉൾപ്പെടെ നിരവധി ലൈസൻസുകൾ ഫ്ലോറിഡയിൽ ഉണ്ട്. പത്രപ്രവർത്തകനും പത്രം ഡോട്ട് കോം എന്ന ഓൺലൈൻ വാർത്താ പത്രത്തിന്റെ പ്രസാധകനുമാണ്.

വാർത്ത: ജോസഫ് ഇടിക്കുള

Content Highlights: fomaa

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented