.
ന്യൂയോര്‍ക്ക്: ഫോമാ സാഹിതൃ, ഭാഷാപഠന വിഭാഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മേയ് 24 ബുധനാഴ്ച വൈകീട്ട് 9 മണിക്ക് നടത്തപ്പെടുന്നു,
മലയാള മണ്ണില്‍ നിന്നും അമേരിക്കയില്‍ വേരുറപ്പിച്ച ഓരോ മലയാളിക്കും നമ്മുടെ ഭാഷ, സംസ്‌കാരം സാഹിതൃം ഇവ നിലനിര്‍ത്തി കൊണ്ടു പോകുവാന്‍ ഉതകുന്ന വിധത്തില്‍ മലയാളം ക്ലാസ്സുകള്‍ സംഘടിപ്പിക്കുക, സാഹിതൃ രചനകളെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ ആരംഭിക്കുന്ന ഈ കമ്മിറ്റിയുടെ ഉദ്ഘാടന ചടങ്ങില്‍ അമേരിക്കയിലെ 'ആസ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍' മലയാള വിഭാഗത്തിന്റെ തലവനായ പ്രൊഫ. ഡൊണാള്‍ഡ് ആര്‍ ഡേവിസ് പ്രധാന അതിഥിയായി എത്തിച്ചേരുന്നതാണ്. കൂടാതെ കേരള ചീഫ് സെക്രട്ടറിയായി വിരമിച്ച കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായിരുന്ന, ഗാനരചയിതാവ്, വിവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശോഭിക്കുന്ന കെ. ജയകുമാര്‍ കൂടാതെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഏഷ്യന്‍ സ്റ്റഡീസ് പ്രൊഫസര്‍ ഡോ.ദര്‍ശന മനയത്ത് എന്നിവരും അതിഥികളായെത്തുന്നു.
കമ്മറ്റിയുടെ നേതൃസ്ഥാനത്ത് ജെ മാത്യൂസ്, സെക്രട്ടറി അമ്മു സക്കറിയ, വൈസ് ചെയര്‍മാന്‍ ഡോ.ജയിംസ് കുറിച്ചി, നാഷണല്‍കൗണ്‍സില്‍ കോഓര്‍ഡിനേറ്റര്‍ ഉണ്ണി തൊയക്കാട്, അംഗങ്ങള്‍ ഏബ്രഹാം പുതുശേരി, ഷീജ അജിത്, സെബാസ്റ്റൃന്‍ വയലിങ്കല്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
സാഹിതൃ ഭാഷാപഠന വിഭാഗത്തിന് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണികടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളികളം, ജോയിന്റ് സെക്രട്ടറി ഡോ.ജയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള
Content Highlights: foma
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..