.
ന്യൂയോര്‍ക്ക്: ഫോമാ കേരളാ കണ്‍വെന്‍ഷന്‍ 2023 നെ ഏറ്റവും മികച്ചതാക്കുവാന്‍ ഫോമാ വിമന്‍സ് ഫോറവും ഒരുങ്ങുന്നു. പരോപകാര പ്രധാനമായ മൂന്ന് പ്രോജക്ടുകളാണ് ഇത്തവണ ഫോമ വിമന്‍സ് ഫോറം അഭിമാനപൂര്‍വം കേരളത്തിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്.
1 . വിദ്യാധനം സര്‍വധനാല്‍ പ്രധാനം - പ്രോജക്ട് വിദ്യാവാഹിനി - സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനം തുടരാന്‍ ഒരു കൈത്താങ്ങാവുക എന്നതാണ് സ്‌ക്കോളര്‍ഷിപ് - പ്രോജക്ട് വിദ്യാവാഹിനി. ഈ വര്‍ഷത്തെ കേരള കണ്‍വെന്‍ഷനില്‍ അര്‍ഹരായ 30 വിദ്യാര്‍ത്ഥിനികള്‍ക്ക് 50000 രൂപയുടെ സ്‌ക്കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നു. അതിലൂടെ അവരുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് വിമന്‍സ് ഫോറത്തിന്റെ ലക്ഷ്യം.
ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ് - സ്ത്രീകളുടെ ആരോഗ്യത്തിന്റെ ഉന്നമനം മുന്‍നിര്‍ത്തിക്കൊണ്ട് തുടങ്ങുന്ന മിഷന്‍ 'ഹെര്‍സ്വാസ്ത്യ' യുടെ കീഴില്‍ രണ്ടു പ്രോജക്ട്ടുകളാണ് വിമന്‍സ് ഫോറം മുന്നോട്ട് വെയ്ക്കുന്നത്.
2. മുക്ത ഫൗണ്ടേഷന്‍ സ്ഥാപക ഡോക്ടര്‍ അശ്വിനിയുടെ നേതൃത്വത്തില്‍ ' സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോസിറ്റീവ് മെന്റല്‍ സ്‌പേസ് ' വെബിനാറുകള്‍ സംഘടിപ്പിക്കുന്നു.
സ്ത്രീകള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നതും തിരിച്ചറിയേണ്ടതുമായ കോഗ്‌നിറ്റീവ് ഗുണങ്ങളെക്കുറിച്ചുള്ള ഇന്ററക്റ്റീവ് സെഷന്റെ ആദ്യ ഘട്ടം ഏപ്രില്‍ 21 ന് നടന്നു. മെയ് 19, ജൂണ്‍ 16, ജൂലായ് 21, ഓഗസ്റ്റ് 18 എന്നീ ദിവസങ്ങളില്‍ ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ നടക്കുന്നതാണ്.
3. കേരളത്തിലെ കാര്‍ക്കിനോസ് ഹെല്‍ത്ത് കെയറുമായി ചേര്‍ന്ന് ഇടുക്കി ജില്ലയില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക. 30 വയസിനു മുകളിലുള്ള സ്ത്രീകളിലെ സെര്‍വിക്കല്‍ കാന്‍സറിന്റെ സാധ്യതകളും, അതിലേക്കുള്ള പരിശോധനയും ആണ് ഈ ക്യാമ്പിന്റെ ഉദ്ദേശം. സ്ത്രീ ശരീരത്തിന്റെ ഇത്തരത്തിലുള്ള ആരോഗ്യ കാര്യങ്ങളിലെ അവബോധം അവരിലേക്ക് എത്തിക്കാനും, സാമ്പത്തികമായി ഇതുപോലെയുള്ള പരിശോധനകള്‍ അപ്രാപ്യമായവര്‍ക്ക് ലഭ്യമാക്കാനുമാണ് ഈ മെഡിക്കല്‍ ക്യാമ്പ്.
ഈ മൂന്ന് പ്രോജക്ടുകള്‍ വരുംകൊല്ലങ്ങളില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ മുന്നോട്ടേക്ക് കൊണ്ടുപോകാനും ജനങ്ങള്‍ക്ക് അവശ്യമായ പുതിയ പദ്ധതികള്‍ കൊണ്ടുവരാനുമാണ് ഫോമ വിമന്‍സ് ഫോറം ശ്രമിക്കുന്നത്.
ഫോമാ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ സുജ ഔസോ, സെക്രട്ടറി രേഷ്മ രഞ്ജന്‍, ട്രഷറര്‍ സുനിത പിള്ള, വൈസ് ചെയര്‍ മേഴ്സി സാമുവേല്‍, നാഷണല്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍ അമ്പിളി സജിമോന്‍, ജോയിന്റ് സെക്രട്ടറി ശുഭാ അഗസ്റ്റിന്‍, ജോയിന്റ് ട്രഷറര്‍ ടിന ആശിഷ് അറക്കത്ത് എന്നിവരടങ്ങുന്ന ഫോമാ വിമന്‍സ് ഫോറമാണ് ഈ ആശയങ്ങള്‍ക്ക് പിന്നിലും അതിനായി പ്രവര്‍ത്തിക്കുന്നതും, ഫോമയുടെ വിമന്‍സ് ഫോറം മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ഈ കമ്മറ്റി പുതിയ ആശയങ്ങളിലേക്ക് കൂടി ചുവടു വയ്ക്കുന്നത് എന്ന് ചെയര്‍പേഴ്സണ്‍ സുജ ഔസോ, സെക്രട്ടറി രേഷ്മ രഞ്ജന്‍, ട്രഷറര്‍ സുനിത പിള്ള എന്നിവര്‍ അഭിപ്രായപ്പെട്ടു,
ഫോമാ വിമന്‍സ് ഫോറത്തിന്റെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ എല്ലാ റീജിയന്റെയും വിമന്‍സ് ഫോറം അംഗങ്ങളുടെയും പിന്തുണയും ആഗ്രഹിക്കുന്നുവെന്നും കൂടുതല്‍ സാമ്പത്തികമായ സഹായങ്ങള്‍ ഈ പ്രൊജക്ടുകള്‍ക്ക് ആവശ്യമുണ്ടെന്നും അതിനു വേണ്ടി എല്ലാവരും മുന്‍പോട്ടു വരണമെന്നും വൈസ് ചെയര്‍ മേഴ്സി സാമുവേല്‍, നാഷണല്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍ അമ്പിളി സജിമോന്‍, ജോയിന്റ് സെക്രട്ടറി ശുഭാ അഗസ്റ്റിന്‍, ജോയിന്റ് ട്രഷറര്‍ ടിന ആശിഷ് അറക്കത്ത് എന്നിവര്‍ അഭ്യര്‍ഥിച്ചു,
വളരെ അഭിമാനകരമായ പദ്ധതികളുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന വിമന്‍സ് ഫോറത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ.ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഇടിക്കുള ജോസഫ്
Content Highlights: foma


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..