.
ഫിലാഡല്‍ഫിയ: ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ പ്രവര്‍ത്തന ഉദ്ഘാടനവും, വിഷു, ഈസ്റ്റര്‍, ഈദ് ആഘോഷങ്ങളും ഫിലാഡല്‍ഫിയയിലെ സെന്റ്, തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിജയകരമായി നടത്തപ്പെട്ടു.
കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പത്മരാജ് നായരുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയില്‍ ഡോ.ജെയിംസ് കുറിച്ചിയുടെ വിഷു ഈസ്റ്റര്‍ സന്ദേശവും സ്വാമി മുക്താനന്ദ യതി, അന്‍സാര്‍ ഖാസിം, റോഷി അഗസ്റ്റിന്‍ എന്നിവരുടെ വീഡിയോ സന്ദേശങ്ങളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പ്രസംഗങ്ങളും സന്ദേശങ്ങളും ചടങ്ങില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ഫോമാ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ആയിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍, അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് ഓര്‍മിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍ ഇപ്പോള്‍ ഫോമാ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വരാന്‍ പോകുന്ന കേരളാ കണ്‍വെന്‍ഷനെക്കുറിച്ചും വിശദമായി വേദിയില്‍ തന്റെ പ്രസംഗത്തില്‍ സംസാരിച്ചു, സമ്മര്‍ റ്റു കേരള എന്ന പ്രോജെക്ടില്‍ അമേരിക്കയിലെ യുവജനങ്ങളെ പങ്കെടുപ്പിക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു, ട്രഷറര്‍ ബിജു തോണിക്കടവില്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവരും വേദിയില്‍ ഉണ്ടായിരുന്നു,
ആര്‍വിപി ജോജോ കോട്ടൂര്‍ നടത്തിയ പ്രസംഗം നിരവധി ഹൃദയങ്ങളെ സ്പര്‍ശിച്ചു. സെക്രട്ടറി ജോബി ജോണ്‍, ട്രഷറര്‍ ബിജു ഈട്ടുങ്ങല്‍, വൈസ് ചെയര്‍മാന്‍ ഷാജി മിറ്റത്താനി, ജോയിന്റ് സെക്രട്ടറി ടിജോ ഇഗ്‌നേഷ്യസ്, റീജിണല്‍ പിആര്‍ഒ ബോബി തോമസ് എന്നിവരടങ്ങിയ സംഘത്തെ അഭിനന്ദിക്കാന്‍ കോട്ടൂര്‍ അവസരം വിനിയോഗിച്ചു. ഫോമയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്, നാഷനല്‍ പിആര്‍ഒ ജോസഫ് ഇടിക്കുള, നാഷണല്‍ കമ്മിറ്റി മെംബേഴ്സായ ജിയോ ജോസഫ്, ഷാലു പുന്നൂസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
MAP, DELMA, KANJ, KSNJ, KALAA, SJAK എന്നിവ ഉള്‍പ്പെടുന്ന ആറ് പ്രാദേശിക അസോസിയേഷനുകളില്‍ നിന്നുള്ള എക്‌സിക്യൂട്ടീവുകളും അംഗങ്ങളും, ഫോമാ മുന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജിബി തോമസ്, ഷിനു ജോസഫ്, അനിയന്‍ ജോര്‍ജ്, പ്രദീപ് നായര്‍ മുന്‍ RVP മാരായ ബൈജു വര്‍ഗീസ്, സാബു സ്‌കറിയ തുടങ്ങിയവര്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു. ഫോമയുടെ കാഴ്ചപ്പാട് ഒരു പ്രദേശത്തിനോ ഒരു കൂട്ടം ആളുകള്‍ക്കോ അപ്പുറത്താണ് എന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി അവരുടെ സാന്നിധ്യം.
ഇവന്റ് ഏകോപിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്ത ഫോമാ നാഷണല്‍ വിമന്‍സ് പ്രതിനിധി സ്വപ്ന രാജേഷ് പരിപാടി പുരോഗമിക്കവേ, വിവിധ ഫോറങ്ങളിലേക്കുള്ള ചെയര്‍പേഴ്സണ്‍മാരെ പരിചയപ്പെടുത്തി. ബിസിനസ് ഫോറത്തിന് നേതൃത്വം നല്‍കുന്നത് ബാബു എം ജോസഫ്, യൂത്ത് ഫോറം മേധാവി അലക്സ് ജോര്‍ജ്ജ്, വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ സിമ്മി സൈമണ്‍ എന്നിവരാണ്.
പരിപാടികളോടനുബന്ധിച്ച് ആകര്‍ഷകമായ കലാപരിപാടികളും അരങ്ങേറി. റിഥു ഗുജ്ജയുടെ ശാസ്ത്രീയ നൃത്തതോടെ ആരംഭിച്ച കലാവിരുന്നില്‍ സൗപര്‍ണിക ഡാന്‍സ് അക്കാദമി, ഭരതം ഡാന്‍സ് അക്കാഡമി, താണ്ഡവ് ഡാന്‍സ് അക്കാദമി എന്നിവയുടെ ഗംഭീര നൃത്ത പ്രകടനങ്ങളും ബിജു എബ്രഹാമിന്റെ മനോഹരമായ ഗാനങ്ങളും ജോര്‍ജിന്റെയും അലക്സ് ദേവസ്സിയുടെയും ഇന്‍സ്ട്രുമെന്റല്‍ ഡ്യുയറ്റ് എന്ന ചടുലമായ സംഗീത ആവിഷ്‌കാരവും ഉണ്ടായിരുന്നു. ഈ പരിപാടികള്‍ ഗംഭീരമായി ആഘോഷിക്കുവാന്‍ സാമ്പത്തികമായും അല്ലാതെയും വിവിധ രീതികളില്‍ സഹകരിച്ച എല്ലാവര്‍ക്കും ട്രഷറര്‍ ബിജു ഈട്ടുങ്ങല്‍ നന്ദി അര്‍പ്പിച്ചു,
വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി സമാപിച്ച പരിപാടി പെന്‍സില്‍വാനിയ, ന്യൂജേഴ്സി, ഡെലവെയര്‍ സ്റ്റേറ്റുകളില്‍ നിന്നുളള മലയാളികളുടെ ഒത്തൊരുമയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെ ആഘോഷത്തിന്റെ ഉത്തമ ഉദാഹരണമായി.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള
Content Highlights: foma


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..