.
ന്യൂയോര്‍ക്ക്: ഫോമാ കള്‍ച്ചറല്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു. ചടങ്ങില്‍ സിനിമതാരവും മോഡലും ആയ പ്രിയങ്ക നായര്‍ മുഖ്യഅതിഥിയും ഉദ്ഘാടകയുമായിരുന്നു.
ചടങ്ങില്‍ ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ഫോമാ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാനും ഫോമയുടെ കരുത്തനായ നേതാവുമായ ബിജു തുരുത്തുമാലില്‍ സ്വാഗതം ആശംസിക്കുകയും കമ്മിറ്റിയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും പിന്തുണയും അഭ്യര്‍ഥിച്ചു, ഫോമാ ജനറല്‍ സെക്രട്ടറി ഓജസ്സ് ജോണ്‍ കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളെ സദസിന് പരിചയപ്പെടുത്തി.
ഫോമാ ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ.ജയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്, കള്‍ച്ചറല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ പോള്‍സണ്‍ കുളങ്ങര, കള്‍ച്ചറല്‍ കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ പിന്തുണയുമായി കൂടെയുള്ള നാഷണല്‍ കമ്മിറ്റി മെംബര്‍ തോമസ് ഉമ്മന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളായ ജെസ്സി ജോര്‍ജ്, ഷീല ഷാജു, അഷിത ശ്രീജിത്ത് എന്നിവരായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ അവതാരകര്‍.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ഗായകരുടെ സംഗീതനിശയും ഉണ്ടായിരുന്നു. ദുര്‍ഗ ലക്ഷ്മി, ജെംസണ്‍ കുര്യാക്കോസ്, റിയാന ഡാനിഷ്, കാര്‍ത്തിക് കൃഷ്ണ ജയറാം, ജ്യോസ്ന നാണു, ശബരിനാഥ് നായര്‍, പ്രീത സായുജ്, നിവിന്‍ ഇരിമ്പന്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. നടനും ഒരു മികച്ച ഗായകനുമൊക്കെയായ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ഊര്‍ജസ്വലനായ സെക്രട്ടറി ഡാനിഷ് തോമസ് തുടക്കം മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി കൂടെ ഉണ്ടായിരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും ഈ പരിപാടി ഒരു വന്‍ വിജയമാക്കുവാന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും കലാകാരന്മാര്‍ക്കും കമ്മിറ്റിയുടെ പേരില്‍ നന്ദി പ്രകാശിപ്പിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള
Content Highlights: foma


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..