.
ന്യൂയോര്‍ക്ക്: പ്രണയദിനത്തോടനുബന്ധിച്ചു ഫോമ വാലന്റൈന്‍സ് ഡേ മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിച്ചു. യുഎസിലെയും കാനഡയിലെയും കേരളത്തിലെയും ഇരുപതോളം ഗായകര്‍ പങ്കെടുത്ത 'സ്‌നേഹ സംഗമം' എന്ന പരിപാടി പ്രണയിക്കുന്നവര്‍ക്കും മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കും മറക്കാനാവാത്ത ഒരു അനുഭവമായി.
നടന്‍/മോഡല്‍ ഉണ്ണി ലാലുവാണ് വാലന്റൈന്‍സ് ഡേ സന്ദേശം നല്‍കിയത്. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഫെയിം ജാന്‍വി വത്സരാജ്, കൂടാതെ ഡാനിഷ് തോമസ്, രമ്യാ ശ്രീരാജ്, സുനില്‍ നമ്പ്യാര്‍, സൂനജ അജിത്, സ്മിത സന്തോഷ്, സതീഷ് ചന്ദ്രന്‍ നായര്‍, പ്രീത സായൂജ്, ഹരിപ്രസാദ് എം, മാളവിക ആനന്ദ്, കുട്ടി മേനോന്‍, ജാന്‍വി വത്സരാജ്, ബിജു എബ്രഹാം, നിവേദ് കൃഷ്ണന്‍, അപര്‍ണ പണിക്കര്‍, സുനില്‍ ചെറിയാന്‍, സിബി & മിനി ജോര്‍ജ് വര്‍ഗീസ്, ആദിത്യ രാജേഷ് എന്നീ അനുഗ്രഹീത ഗായകരും എംസി ബിജി പോളും പ്രണയദിന സായാഹ്നം മനോഹരമാക്കി.
എന്തായാലും ഇങ്ങനെ ഒരു ഗാനസന്ധ്യ അവതരിപ്പിക്കുവാന്‍ മുന്‍കൈ എടുത്ത ഫോമാ ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ഫോമാ ജോയിന്റ് സെക്രട്ടറി ജെയ്മോള്‍ ശ്രീധറും കൂടെ നിന്ന് എല്ലാ സഹായവും നല്‍കിയ ഫോമാ കള്‍ച്ചറല്‍ കമ്മറ്റി സെക്രട്ടറി ഡാനിഷ് ജോണും കമ്മിറ്റി അംഗങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നു,
ഫെബ്രുവരി 13 ന് വൈകിട്ട് 8 മണിക്ക് ആരംഭിച്ച സംഗീതനിശ പ്രസിഡന്റ് ഡോ.ജേക്കബ് തോമസിന്റെ അധ്യക്ഷപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങുകള്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് ഫോമാ വിമന്‍സ് ഫോറം സെക്രട്ടറി രേഷ്മ രഞ്ജന്‍, ക്യാപിറ്റല്‍ റീജിയന്‍ ആര്‍ വി പി മധുസൂദനന്‍ നമ്പ്യാര്‍, ജൂനിയേഴ്‌സ് ഫോറം ചെയര്‍ ജൂബി വള്ളിക്കളം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ ബിജു തോണിക്കടവില്‍ എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു,
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള
Content Highlights: foma
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..