ഫോമ സബ് കമ്മിറ്റി നേതൃനിരയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു


1 min read
Read later
Print
Share

.

ന്യൂയോര്‍ക്ക്: ഫോമയുടെ പതിനൊന്ന് സുപ്രധാന സബ് കമ്മിറ്റികളുടെ നേതൃത്വത്തിലേക്ക് അംഗങ്ങളെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഫോമയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ റീജിയനുകളിലെയും ആര്‍വിപിമാരും മറ്റു നേതാക്കന്മാരുമായി നടത്തിയ ഏകദേശം രണ്ടു മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം കൂടിയ നാഷണല്‍ കമ്മിറ്റി വിവിധ സബ് കമ്മിറ്റികള്‍ക്ക് അന്തിമരൂപം നല്‍കിയത്. വിവിധ റീജിയനുകളില്‍ നിന്ന് അനവധി പ്രമുഖ നേതാക്കളാണ് ഫോമയുടെ പ്രധാന സബ് കമ്മിറ്റികളുടെ തലപ്പത്തേക്ക് എത്തിയിരിക്കുന്നത്. എല്ലാ റീജിയനുകള്‍ക്കും വ്യക്തമായ പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ട് നല്ല ഒരു നേതൃത്വ നിരയെ തിരഞ്ഞെടുക്കുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞു.

ഫോമയുടെ പതിനൊന്ന് കമ്മിറ്റികളാണ് ഇപ്പൊള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വുമണ്‍സ് ഫോറം പ്രതിനിധികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇനി ഫോമയുടെ പ്രൊജക്റ്റ് കമ്മിറ്റികളും ഫോറം കമ്മിറ്റികളും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള പണിപ്പുരയിലാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയെന്ന് ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍ പറഞ്ഞു.

ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ ഒരു മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും വരും ദിവസങ്ങളില്‍ ഓരോ കമ്മിറ്റിയുടെയും അംഗങ്ങളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുമെന്നും ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ.ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള

Content Highlights: foma

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
murder in Dalas

1 min

കാമുകിയുടെ പ്രേരണ കാമുകന്‍ യുവതിയെ കൊലപ്പെടുത്തി

May 31, 2023


meeting, reception, aic

1 min

സൗത്താളില്‍ എഐസി പൊതുയോഗവും എംവി ഗോവിന്ദന്‌ സ്വീകരണവും സംഘടിപ്പിച്ചു

May 31, 2023


shooting at motorcycle rally

1 min

മോട്ടോര്‍ സൈക്കിള്‍ സംഘാംഗങ്ങള്‍ തമ്മില്‍ വെടിവെപ്പ് 3 പേര്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക്

May 31, 2023

Most Commented