.
ഫോമ പ്രവര്‍ത്തനങ്ങളുടെ 2022-24 വര്‍ഷത്തെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു, 2022 ഡിസംബര്‍ 3 ന് ഷിക്കാഗോ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെട്ട ചടങ്ങില്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ സുജ ഔസോയും നാല് വനിതാ പ്രതിനിധികളും വനിതാ ഫോറം അംഗങ്ങളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
ഉദ്ഘാടന സന്ദേശത്തില്‍, വെസ്റ്റേണ്‍ റീജിയണിലെ വാലി മലയാളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബില്‍ നിന്നുള്ള വിമന്‍സ് ഫോറം ചെയര്‍ സുജ ഔസോ, നമ്മുടെ വനിതകള്‍ക്കു വേണ്ടി മികച്ച പ്രോജക്ടുകള്‍ക്കായി കഴിവുറ്റതും സജീവവുമായ ഏഴ് അംഗങ്ങളുടെ ഈ ടീമിനെക്കുറിച്ചു അഭിമാനമുണ്ടെന്ന് പറഞ്ഞു, ഇനിയും കൂടുതല്‍ വനിതകള്‍ മുന്നോട്ടു കടന്നു വരണമെന്നും സമൂഹത്തിന് നിങ്ങളുടെ വിലയേറിയ സേവനം ആവശ്യമുണ്ടെന്നും ഓര്‍മിപ്പിച്ചു,
വെസ്റ്റേണ്‍ റീജിയണില്‍ നിന്ന് കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോയെ പ്രതിനിധീകരിക്കുന്ന രേഷ്മ രഞ്ജന്‍, അറ്റ് ലാര്‍ജ് റീജിയണിലെ ഗ്രാന്‍ഡ് റിവര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോയിന്റ് സെക്രട്ടറി ശുഭ അഗസ്റ്റിന്‍, ഫോമ വനിതാ ഫോറത്തിന്റെ ട്രഷറര്‍, മിഷിഗണ്‍, ഗ്രേറ്റ് ലേക്ക്‌സ് റീജിയണിലെ കേരള ക്ലബില്‍ നിന്നുള്ള സുനിത പിള്ള, ന്യൂയോര്‍ക്ക് എംപയര്‍ റീജിയണിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്ററില്‍ നിന്നുള്ള ജോയിന്റ് ട്രഷറര്‍ ടീന ആശിഷ് അറക്കത്ത്, ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
ഫോമാ വനിതാ വേദി സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് കോളില്‍ എല്ലാ വനിതകളും പങ്കെടുക്കണമെന്ന് ട്രഷറര്‍ ബിജു തോണിക്കടവില്‍ ആഹ്വനം ചെയ്തു, ഫോമാ വനിതാ വേദിയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍ അഭ്യര്‍ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള
Content Highlights: foma
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..