.
ഷിക്കാഗോ : ഡിസംബര്‍ 3 ന് ഷിക്കാഗോയില്‍ നടത്തപ്പെടുന്ന ഫോമാ പ്രവര്‍ത്തന ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, വിവിധ പരിപാടികളോടു കൂടി നടത്തപ്പെടുന്ന പ്രവര്‍ത്തന ഉദ്ഘാടനം വന്‍വിജയമാക്കുവാന്‍ ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഷിക്കാഗോ സെന്‍ട്രല്‍ റീജിയനും, മുഖ്യ അതിഥികളായി കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ്, സ്റ്റേറ്റ് റപ്രസെന്റേറ്റീവ് കെവിന്‍ ഓലിക്കല്‍.
ഈ വരുന്ന ഡിസംബര്‍ 3 ശനിയാഴ്ച വൈകീട്ട് ഷിക്കാഗോയില്‍ അരങ്ങേറുന്ന പരിപാടികള്‍ വൈകീട്ട് ആറു മണിക്ക് ആരംഭിക്കും, ഒരു മണിക്കൂര്‍ നീളുന്ന സോഷ്യല്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാം അമേരിക്കയുടെ നാനാഭാഗത്തു നിന്നെത്തുന്ന അനേകം നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംവദിക്കുവാനുള്ള വേദിയാകും.
ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസിന്റെ അധ്യക്ഷതയില്‍ ഏഴ് മണിയോട് കൂടി ആരംഭിക്കുന്ന പൊതുസമ്മേളനം മുഖ്യ അതിഥികളായ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ്, സ്റ്റേറ്റ് റപ്രസെന്ററ്റീവ് കെവിന്‍ ഓലിക്കല്‍ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും. വരുന്ന രണ്ടു വര്‍ഷകാലയളവില്‍ ഫോമ നടത്തുവാന്‍ പദ്ധതിയിടുന്ന പ്രൊജെക്ടുകളുടെയും പരിപാടികളുടെയും ഒരു രൂപരേഖ ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍ വേദിയില്‍ അവതരിപ്പിക്കും. വരുന്ന രണ്ടു വര്‍ഷത്തെ ബഡ്ജറ്റിനെക്കുറിച്ച് ട്രഷറര്‍ ബിജു തോണിക്കടവില്‍ സംസാരിക്കും.
ഫോമയുടെ വനിതാ ഫോറം പ്രവര്‍ത്തന ഉദ്ഘാടനവും തദവസരത്തില്‍ നടത്തപ്പെടും, വനിതാ ഫോറം ചെയര്‍ സുജാ ഔസോ, വനിതാ പ്രതിനിധികളായ മേഴ്സി സാമുവല്‍, രേഷ്മ രഞ്ജന്‍, സുനിതാ പിള്ള, അമ്പിളി സജിമോന്‍, ശുഭ അഗസ്റ്റിന്‍, ടീന ആശിഷ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
വിവിധ റീജിയനുകളുടെ വൈസ് പ്രസിഡന്റുമാരായ മനോജ് പിള്ള, പോള്‍ പി ജോസ്, ഷോളി കുമ്പിളുവേലില്‍, ജോജോ കോട്ടൂര്‍, മധുസൂദനന്‍ നമ്പ്യാര്‍, ഡൊമിനിക് ചാക്കോനാല്‍, ചാക്കോച്ചന്‍ ജോസഫ്, ബോബി തോമസ്, ടോമി ഇടത്തില്‍, മാത്യു മുണ്ടയ്ക്കല്‍, ബിജു കട്ടത്തറ, പ്രിന്‍സ് നെച്ചിക്കാട്ട് കൂടാതെ നാഷണല്‍ കമ്മറ്റി അംഗങ്ങളായ സുജനന്‍ ടി പുത്തന്‍പുരയില്‍, ഉണ്ണി തൊയക്കാട്ട്, വിജി എബ്രഹാം,ഷിബു ഉമ്മന്‍, ഷിനു ജോസഫ്, ബെറ്റി തോമസ് ഉമ്മന്‍, ശാലു പുന്നൂസ്, ജിയോ ജോസഫ്, മാത്യു ജോസഫ്, രാജീവ് സുകുമാരന്‍, ബിജു ജോസഫ്,ദീപക് അലക്‌സാണ്ടര്‍, അജീഷ് ബാലാനന്ദന്‍, ബിജോയ് സേവ്യര്‍, ജോമോന്‍ ആന്റണി, സാജന്‍ കണിയോടിക്കല്‍, സുദീപ് കിഷന്‍, ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സിബി പതിക്കല്‍, രാജന്‍ യോഹന്നാന്‍ ജിജു കുളങ്ങര, ജാസ്മിന്‍ പരോള്‍, ജോണ്‍സണ്‍ വി ജോസഫ്, സജിന്‍ തൈവളപ്പില്‍, സജി സെബാസ്റ്റ്യന്‍, ബിജു പകലോമറ്റം, യൂത്ത് റെപ്രസെന്ററിവ്മാരായ എബിന്‍ എബ്രഹാം, നിക്കോള്‍ വിന്‍സെന്റ്, റോസിലിന്‍ നെച്ചിക്കാട്ട്, ജീവന്‍ മാത്യു, സച്ചിന്‍ സാജന്‍,എമിലിന്‍ റോസ് തോമസ് എന്നിവരും പരിപാടികളില്‍ സജീവ സാന്നിധ്യമാകും,
ഷിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ഭാരവാഹികളായ ആര്‍.വി.പി ടോമി ഇടത്തില്‍ ഡോ.സാല്‍ബി പോള്‍ ചേന്നോത്ത് (ചെയര്‍മാന്‍), സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (വൈസ് ചെയര്‍മാന്‍), ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറര്‍), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ആഷാ മാത്യു (വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍), പീറ്റര്‍ കുളങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ബിജി ഫിലിപ്പ് ഇടാട്ട് (അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍) അഡൈ്വസറി ബോര്‍ഡ് ജോയിന്റ് സെക്രട്ടറി ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സിബി പതിക്കല്‍ കൂടാതെ ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം തുടങ്ങിയവരാണ് പരിപാടികളുടെ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഫോമാ പ്രവര്‍ത്തന ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നുവെന്നും ഫോമയുടെ എല്ലാ പ്രവര്‍ത്തകരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജോയിന്റ് സെക്രട്ടറി ഡോ.ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു,
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള
Content Highlights: FOMA
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..