ഫോമ ഷിക്കാഗോ സെന്‍ട്രല്‍ റീജിയനു നവനേതൃത്വം


.

ഷിക്കാഗോ: ഫോമാ നാഷണല്‍ കമ്മിറ്റി 2022 - 2024 അധികാരമേറ്റതിനുശേഷം ഷിക്കാഗോയില്‍ കൂടിയ സെന്‍ട്രല്‍ റീജിയന്റെ പ്രഥമ മീറ്റിംഗില്‍ വെച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഒക്ടോബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 6:30 ന് സിഎംഎ ഹാളില്‍ കൂടിയ യോഗത്തില്‍ ഷിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ആര്‍വിപി ടോമി ഇടത്തില്‍ അധ്യക്ഷത വഹിച്ചു. നിരവധി ഫോമ പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ വച്ചു പുതിയ ഭാരവാഹികളെ ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു.



ഡോ.സാല്‍ബി പോള്‍ ചേന്നോത്ത് (ചെയര്‍മാന്‍), സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (വൈസ് ചെയര്‍മാന്‍), ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറര്‍), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ആഷാ മാത്യു (വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍), പീറ്റര്‍ കുളങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ബിജി ഫിലിപ്പ് ഇടാട്ട് (അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍) എന്നിവരാണ് പുതിയ സാരഥികള്‍.

ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, അഡൈ്വസറി ബോര്‍ഡ് ജോയിന്റ് സെക്രട്ടറി ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സിബി പതിക്കല്‍ തുടങ്ങി നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഫോമ ഷിക്കാഗോ സെന്‍ട്രല്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ 3-ന് ശനിയാഴ്ച വൈകീട്ട് 6.30-ന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായി.

ഫോമാ നാഷണല്‍ കമ്മിറ്റിയെ കൂടാതെ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ഈ പ്രവര്‍ത്തനോദ്ഘാടന മീറ്റിംഗിലേക്ക് ഷിക്കാഗോയിലും പരിസരപ്രദേശത്തുമുള്ള എല്ലാ ഫോമാ അനുഭാവികളെയും സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നതായി ഷിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ഭാരവാഹികള്‍ അറിയിച്ചു.


ജോയിച്ചന്‍ പുതുക്കുളം

Content Highlights: foma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented