ഇടക്കാല അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച മലയാളികള്‍ക്ക് ഫോമയുടെ അഭിനന്ദനങ്ങള്‍


.

ന്യൂയോര്‍ക്ക്: 2022 ഇടക്കാല തിരഞ്ഞെടുപ്പ് യു.എസ് മലയാളികളെ സംബന്ധിച്ചിടത്തോളം ചരിത്രമുഹൂര്‍ത്തമാകുകയാണ്. തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ ആറു മലയാളികള്‍ മിന്നുന്ന പ്രകടനമാണ് തിരഞ്ഞെടുപ്പില്‍ കാഴ്ച വെച്ചത്. ഫോമയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണ്. മലയാളികളായ കെവിന്‍ തോമസ്, കെവിന്‍ ഓലിക്കല്‍, കെ.പി. ജോര്‍ജ്, റോബിന്‍ ജെ ഇലക്കാട്, ജൂലി മാത്യൂസ്, സുരേന്ദ്രന്‍ കെ പട്ടേല്‍ എന്നിവരുടെയെന്ന് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞു.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മൂന്നാം തവണയും മത്സരിച്ച കെവിന്‍ തോമസ്, ഇല്ലിനോയ് സംസ്ഥാനത്തിന്റെ ജനറല്‍ അസംബ്ലിയിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെവിന്‍ ഓലിക്കല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് രണ്ടാം വട്ടം മത്സരിച്ച കെ.പി. ജോര്‍ജ്, മിസൗറി സിറ്റി മേയര്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ച റോബിന്‍ ജെ. എലയ്ക്കാട്ട്, കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജ് സ്ഥാനത്തേക്ക് വീണ്ടും ജനകീയാംഗീകാരം തേടിയ ജൂലി മാത്യു, 240 ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് സ്ഥാനത്തേക്ക് ആദ്യമായി മത്സരിച്ച സുരേന്ദ്രന്‍ കെ. പട്ടേല്‍, എന്നിവരാണ് മലയാളി സമൂഹത്തിന്റെ അഭിമാനതാരങ്ങളായി മാറിയിട്ടുള്ളത്.ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മൂന്നാം തവണയും വന്‍ ഭൂരിപക്ഷത്തില്‍ ലോങ്ങ് അയലന്‍ഡില്‍ ആറാം ഡിസ്ട്രിക്ടില്‍ നിന്നും വിജയിച്ച കെവിന്‍ തോമസ് എന്ന റാന്നി സ്വദേശി, ന്യൂയോര്‍ക്ക് ലെജിസ്‌ളേച്ചറിലേക്ക് കടന്നു എത്തുന്ന ആദ്യ മലയാളി എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തം, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പലതവണ കെവിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. യുഎസ് കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്‌സിന്റെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അഡൈ്വസറി കമ്മിറ്റി അംഗമാണ് കെവിന്‍. ഈ സ്ഥാനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്

ഇല്ലിനോയ് സംസ്ഥാനത്തിന്റെ 103-ാമത് ജനറല്‍ അസംബ്ലിയിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെവിന്‍ ഓലിക്കല്‍ വിജയിച്ചതും മലയാളികള്‍ക്ക് ഏറെ ആഹ്ളാദത്തിന് വക നല്‍കുന്നു. ആദ്യമായാണ് ഒരു മലയാളി ഇല്ലിനോയ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മൂവാറ്റുപുഴ സ്വദേശിയാണ്

ഹ്യൂസ്റ്റണ്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് രണ്ടാം വട്ടം മത്സരിച്ച കെ.പി.ജോര്‍ജ് എല്ലാ എതിര്‍പ്പുകളും വിജയത്തിലേക്ക് എത്തിയത്. തന്റെ അധികാരപരിധിയിലുള്ള ജനങ്ങള്‍ക്ക് കോവിഡ് കാലത്തും മുന്‍പും പിന്‍പും സുരക്ഷിതത്വവും ആശ്വാസവുമുറപ്പിക്കാനായതും, നികുതിയിളവുകള്‍ നടപ്പാക്കിയതും, അനാവശ്യച്ചിലവുകള്‍ ഒഴിവാക്കിയതുമെല്ലാം ജോര്‍ജിന് ജനങ്ങളുടെ അംഗീകാരം ഒരിക്കല്‍ കൂടെ നേടാനുള്ള വഴിയായി. പത്തനംതിട്ട കൊക്കാത്തോട് സ്വദേശിയാണ് അദ്ദേഹം.

ആറ് വര്‍ഷം മിസൗറി സിറ്റി കൗണ്‍സില്‍ അംഗമായും രണ്ട് വര്‍ഷം മേയറായും പ്രവര്‍ത്തിച്ചിട്ടുള്ള റോബിന്‍ ജെ. എലയ്ക്കാട്ട് മേയര്‍ സ്ഥാനത്തേക്ക് രണ്ടാമൂഴം തേടുന്നത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രവുമായാണ്. ജനങ്ങള്‍ക്ക് സുരക്ഷാ ബോധം നല്‍കുന്നതിനും വിദ്യാഭ്യാസ-പൊതുജനാരോഗ്യ രംഗങ്ങളില്‍ ഏറെ നേട്ടങ്ങള്‍ കൊയ്യുന്നതിനും കഴിഞ്ഞ റോബിനൊപ്പം മിസൗറി സിറ്റിയിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടെ അണിനിരന്നിരിക്കുന്നു. കോട്ടയം സ്വദേശിയാണ്.

എല്ലാ വ്യക്തികളുടെയും നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തലാണ് നീതിപീഠത്തിന്റെ ധര്‍മ്മമെന്ന് ഉറച്ച് വിശ്വസിക്കുകയും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തിരുവല്ല വെണ്ണിക്കുളം സ്വദേശിയായ ജൂലി മാത്യു കൗണ്ടി കോര്‍ട്ട് ജഡ്ജ് ആയി നാല് വര്‍ഷം നടത്തിയ ശ്ലാഘനീയമായ പ്രവര്‍ത്തനത്തിന്റെ മികവുമായാണ് മത്സരരംഗത്തെത്തിയത്. അവരുടെ നിലപാടുകള്‍ക്ക് വോട്ടര്‍മാര്‍ സര്‍വാത്മനാ പിന്തുണ നല്‍കിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്.

സുരേന്ദ്രന്‍ കെ. പട്ടേല്‍ സുപ്രധാനമായ നീതിനിര്‍വഹണ ചുമതലയിലേക്ക് എത്തിയിരിക്കുന്നുവെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത. വ്യക്തികളുടെ അവകാശങ്ങളും സാമൂഹ്യ സുരക്ഷയുമെല്ലാം കൈകോര്‍ത്ത് നീങ്ങണമെന്ന് വിശ്വസിക്കുന്ന സുരേന്ദ്രന്‍ കെ. പട്ടേല്‍ നീതിപീഠം പ്രത്യേകിച്ച് കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കണമെന്ന തന്റെ ഉറച്ച വിശ്വാസം പ്രഖ്യാപിച്ചുകൊണ്ടാണ് മത്സരംഗത്ത് വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തി എത്തിയത്. അദ്ദേഹത്തിന് കിട്ടിയ ജനകീയാംഗീകാരം അതിനാല്‍ തന്നെ വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണ്. കണ്ണൂര്‍ സ്വദേശിയാണ്.

എല്ലാ വിജയികള്‍ക്കും മികച്ച മത്സരം കാഴ്ച വയ്ച്ച മറ്റു മലയാളികള്‍ക്കും ഫോമാ നാഷണല്‍ കമ്മിറ്റിയും വിവിധ കൗണ്‍സിലുകളും അഭിനന്ദനങ്ങള്‍ അറിയിച്ചു
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മലയാളികളെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ എത്തിക്കുവാനും മികച്ച വിജയങ്ങള്‍ ഉണ്ടാക്കുവാനും എല്ലാവിധ പരിശ്രമങ്ങളും ഫോമയുടെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നും പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞു.

മലയാളികളുടെ അഭിമാനമായി മാറിയ എല്ലാ വിജയികളെയും അഭിനന്ദിക്കുന്നുവെന്നും വരും കാലങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലകളില്‍ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള

Content Highlights: foma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented