.
അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന കേരളാ കൺവെൻഷനോട് അനുബന്ധിച്ച് ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്ത് നടത്തുന്ന വിമെൻസ് ഫോറം സെമിനാറിൽ വെച്ച് 10 നഴ്സിംഗ് കുട്ടികൾക്ക് 1000 ഡോളർ വീതം സ്കോളർഷിപ്പു നൽകുമെന്ന് വിമെൻസ് ഫോറം ചെയര്‍പേഴ്‌സണ്‍ ബ്രിജിറ്റ് ജോർജ് അറിയിച്ചു. ജീവിത കാലത്ത് ഒരു വ്യക്തിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിദ്യാഭ്യാസം. ശരിയായ സമയത്തു ശരിയായ നിക്ഷേപം നടത്തുന്നതാണ് ഭാവിയിൽ മികച്ച നേട്ടം സ്വന്തമാക്കാൻ സാധിക്കുന്നത്. അതിന് അവരെ പ്രാപ്തരാകുന്നതിന് വേണ്ടിയുള്ള ധന സഹായമായാണ് ഫൊക്കാനയുടെ ഈ സ്കോളർഷിപ്പ് പ്രോഗ്രാം.
സമൂഹത്തിന്റെ ആവശ്യമനുസരിച്ച് വിവിധ തുറകളിൽ വൈദഗ്‌ധ്യം സിദ്ധിച്ചവരെ ഉണ്ടാക്കുന്നതിനായി
ഫൊക്കാന നൽകുന്ന സ്കോളർഷിപ്പ് ആണ് ഇത്. ഫൊക്കാനയുടെ 2022-24 വർഷത്തേക്കുള്ള പുതിയ ഭരണസമിതി പ്രവർത്തനമണ്ഡലത്തിൽ വലിയൊരു നാഴികകല്ലായി മാറുന്ന പല ചാരിറ്റിപ്രവർത്തനങ്ങളാണ് കേരളാ കൺവെൻഷനിൽ വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ് ഈ സ്കോളർഷിപ്പ് പ്രോഗ്രാം എന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിന്നും 10 സമർത്ഥരായ കുട്ടികളെയാണ് ഈ സ്കോളർഷിപ്പിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പഠനച്ചെലവുകള്‍ക്ക് കൈത്താങ്ങായി നല്‍കുന്ന സാമ്പത്തിക സഹായമാണ് സ്കോളര്‍ഷിപ്പുകള്‍.
പണമില്ലാത്തതിന്റെ പേരില്‍ പല വിദ്യാർഥികൾക്കും പഠിക്കാനുള്ള അവസരം നഷ്‌ടപ്പെടുന്നതായി പലപ്പോഴും നാം കാണാറുണ്ട്. പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ അര്‍ഹമായ സ്കോളര്‍ഷിപ്പുകളിലൂടെ സഹായിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം.
വിദ്യാഭ്യാസ ജീവിത ചെലവുകൾ വർധിച്ചു വരുകയാണ്. ഇത് താങ്ങാൻ പല രക്ഷിതാക്കളും ബുദ്ധിമുട്ടുന്നത് കാണാം. പലർക്കും വിദ്യാഭ്യാസം ഒരു ബാധ്യത ആവുന്നത് കാണാം. ചിന്തിക്കുകയും വലിയ സ്വപ്നങ്ങൾ കാണാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നമ്മുടെ കുട്ടികൾക്ക് ഒരു കൈത്താങ്ങ് നൽകാനാണ് ഫൊക്കാന ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫൊക്കാന. നാം വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ കേരളത്തിൽ ഈ കേരളാ കൺവെൻഷനോടനുബന്ധിച്ചു ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷർ ബിജു ജോൺ, വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ഡോ. ബ്രിജിറ്റ് ജോർജ് എന്നിവർ അറിയിച്ചു.
ഈ സ്കോളർഷിപ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച എഡ്യൂക്കേഷൻ കമ്മിറ്റി അംഗങ്ങൾ ആയ ഡോ. ആനി എബ്രഹാം, ഡോ. സൂസൻ ചാക്കോ, സുനിത ഫ്ലവർഹിൽ, ധനശേഹരണ കമ്മിറ്റി ഡെയ്‌സി തോമസ്, ഉഷ ചാക്കോ, രേവതി പിള്ള എന്നിവരുടെയും എല്ലാ റീജണൽ കോർഡിനേറ്റേഴ്‌സിന്റെയും പ്രവർത്തനത്തിൽ നന്ദി അറിയിക്കുന്നതായും ഡോ. ബ്രിജിറ്റ് ജോർജ് എന്നിവർ അറിയിച്ചു.
വാർത്ത: ശ്രീകുമാർ ഉണ്ണിത്താൻ
Content Highlights: Fokana Women's Forum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..