.
ന്യൂയോർക്ക്: ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്ത് നടത്തുന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പുറത്തിറക്കുവാൻ ഫൊക്കാന കമ്മിറ്റി തീരുമാനിച്ചു. ഫൊക്കാനയുടെ പ്രവർത്തനങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി അണിയിച്ചൊരുക്കുന്ന ഫൊക്കാന ടുഡേ പ്രദര്‍ശന ഗംഭീരമായ ഒരു ന്യൂസ് പേപ്പര്‍ ആയി ഫൊക്കാന കഴിഞ്ഞ വർഷങ്ങളിൽ പബ്ലിഷ് ചെയ്‌ത് വരുന്നതാണ്.
അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവെൻഷൻ തിരുവനന്തപുരം ഹയാത്ത് ഇന്റർനാഷണൽ ഹോട്ടൽ സമുച്ചയത്തിൽ മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ ആണ് അരങ്ങേറുന്നത്. ഇതിൽ കേരള മുഖ്യമന്ത്രിയും, ഗവർണ്ണർ, മന്ത്രിമാർ, എം.പി മാർ, എം.എൽ.എ മാർ, സാഹിത്യ നായകന്മാർ തുടങ്ങി നിരവധി വിശിഷ്‌ട വ്യക്തികൾ പങ്കെടുക്കുന്നു. കേരള കൺവെൻഷൻ വിജയകരമാക്കുന്നുതിനുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി, ട്രഷറർ ബിജു ജോൺ എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചക്കോ കുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ, അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ജോയിന്റ് ട്രഷർ ഡോ. മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ, വിമെൻസ് ഫോറം ചെയർ ഡോ. ബ്രിജിറ്റ് ജോർജ്, കൺവെൻഷൻ ചെയർമാൻ വിപിൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഫൊക്കാന ടുഡേയുടെ എഡിറ്റോറിയൽ ബോർഡിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു ജോൺ, ശ്രീകുമാർ ഉണ്ണിത്താൻ, ജോർജി വർഗീസ്, മാമ്മൻ സി ജേക്കബ്, പ്രവീൺ തോമസ്, അപ്പുക്കുട്ടൻ പിള്ളൈ, ലാജി തോമസ്, എന്നിവർ പ്രവർത്തിച്ചു വരുന്നു.
ഫൊക്കാന ടുഡേ എത്രയും മനോഹരവും ആകര്‍ഷകവും സാഹിത്യ - സാംസ്‌ക്കാരിക മൂല്യങ്ങളുമുള്ള ഒരു പത്രമായി പ്രസിദ്ധീകരിക്കുന്നതിനുവേണ്ട സത്വര നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മൂവായിരത്തിലധികം കോപ്പികള്‍ അച്ചടിക്കുന്ന ഫൊക്കാന ടുഡേ അമേരിക്കയുടെ എല്ലാ ഭാഗത്തും നാട്ടിലും വിതരണം ചെയ്യും. സാഹിത്യസൃഷ്ടികള്‍, ഫൊക്കാന സംബദ്ധമായ രചനകള്‍, പരസ്യങ്ങൾ എന്നിവ ക്ഷണിക്കുന്നു. മാർച്ച് 15 -നകം ലഭിക്കത്തക്ക വിധത്തില്‍ unnithan04@gmail.com എന്ന ഇമെയിലിൽ അയക്കാം.
എഴുത്തും ചിത്രവും: ശ്രീകുമാർ ഉണ്ണിത്താൻ
Content Highlights: Fokana, Fokana Today, new york, America
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..