.
ഫൊക്കാന ഇന്റർനാഷണൽ നോർത്ത് അമേരിക്ക മറ്റു രാജ്യങ്ങളിൽ റീജിണൽ കമ്മറ്റികൾ രൂപീകരിക്കുന്നത്തിന്റെ ഭാഗമായുള്ള യോഗം ബാംഗ്ലൂരിൽ നടന്നു. ഇന്ദിര നഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഹാളിൽ നടന്ന യോഗം ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു.
ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷാഹി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഫൊക്കാന നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ, ഭവന നിർമ്മാണ പദ്ധതി, യുവാക്കൾക്ക് നൽകുന്ന സ്കോളർഷിപ്പ്, വനിതാ വിഭാഗം പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ചു. ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ, ലാലു ജോസഫ്, എം കെ സോമൻ, കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ഇ സി എ പ്രസിഡന്റ് സഞ്ജയ് അലക്സ്, സെക്രട്ടറി പ്രജീഷ് സോമൻ, കെ എൻ എസ് എസ് ചെയർമാൻ രാമചന്ദ്രൻ പാലേരി, വൈസ് ചെയർമാൻ വി ആർ ചന്ദ്രൻ, ദൂരവാണി നഗർ കേരള സമാജം സ്‌കൂൾ സെക്രട്ടറി പി ദിവാകരൻ, കൈരളി കലാ സമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി, എസ് എൻ ഡി പി സെക്രട്ടറി സത്യൻ പുത്തൂർ, കെ എം സി സി സെക്രട്ടറി എം കെ നൗഷാദ്, സഞ്ജയ് നഗർ കല കൈരളി പ്രസിഡന്റ് ഷൈജു ജോർജ്, കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് ഷിബു കെ എസ്, ദൂരവാണി നഗർ കേരള സമാജം വൈസ് പ്രസിഡന്റ് വിജയൻ, ബാംഗ്ലൂർ കേരള സമാജം ട്രഷറർ പി വി എൻ ബാലകൃഷ്‌ണൻ, എ ആർ ജോസ്, സുരേഷ് തോമസ്, അനീഷ് ആന്റണി, ഷാജി വർഗീസ് തുടങ്ങി നൂറിലധികം മലയാളി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
2024 ജൂലൈ 18,19,20 തീയതികളിൽ വാഷിംഗ്ടൺ ഡി സി യിൽ ഫൊക്കാന സമ്മേളനം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Content Highlights: fokana, north america, bengaluru


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..