.
തിരുവനന്തപുരം: നിർധനരായവർക്ക് സൗജന്യമായി വീട് നൽകാനുള്ള ഫൊക്കാന ഭവനപദ്ധതിയുടെ ഭാഗമായി എട്ടു വീടുകൾ നിർമ്മിക്കാൻ 28 ലക്ഷം രൂപ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയ്ക്കു കൈമാറി. കഴക്കൂട്ടം മണ്ഡലത്തിലാണ് വീടുകൾ നിർമ്മിക്കുക. ആറു മാസത്തിനുള്ളിൽ ഇവയുടെ നിർമ്മാണം പൂർത്തിയാക്കി വീടുകൾ അർഹരായവർക്ക് നൽകാൻ കഴിയുമെന്ന് പ്രസിഡന്റിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങിക്കൊണ്ട് കടകംപള്ളി പറഞ്ഞു.
ഫൊക്കാനയുടെ സേവനങ്ങൾ കേരളത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫൊക്കാന ഭവന പദ്ധതി നടപ്പിലാക്കിവരുന്നതെന്ന് ബാബു സ്റ്റീഫൻ പറഞ്ഞു. ഫൊക്കാന പുതുതായി നിർമ്മിച്ച ഒരു വീടിന്റെ താക്കോൽദാനം കഴിഞ്ഞയാഴ്ച കരിക്കകത്ത് നടന്നിരുന്നു. ഭവനപദ്ധതിക്കൊപ്പം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഉറപ്പുവരുത്താനുള്ള സ്കോളർഷിപ്പ് വിതരണവും ഫൊക്കാന നടപ്പിലാക്കുന്നുണ്ട്. കേരളത്തിൽ നൂറേക്കറിൽ ഫൊക്കാന വില്ലേജ് നിർമ്മിക്കാനും ഫൊക്കാനയ്ക്കു പദ്ധതിയുണ്ട്. ചടങ്ങിൽ ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റികളായ പോൾ കറുകപ്പള്ളിൽ, മാധവൻ ബി.നായർ, ട്രഷറർ ബിജു ജോൺ, സി.പി.എം വഞ്ചിയൂർ ഏരിയാ സെക്രട്ടറി സി.ലെനിൻ, എസ്.പി.ദീപക്, വി.അജികുമാർ, കല്ലറ മധു, കേരളീയം ജനറൽ സെക്രട്ടറി എൻ.ആർ.ഹരികുമാർ, ഇന്റർനാഷണൽ ലെയ്സൺ സെക്രട്ടറി അഡ്വ.ലാലു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ഡോ. കല ഷഹി
Content Highlights: fokana


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..