യുവനേതാവായ എറിക് മാത്യു ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍


.

അമേരിക്കയുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ നേതാവായ എറിക് മാത്യുവിനെ ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആയി നിയമിച്ചതായി പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ അറിയിച്ചു.

ഫൊക്കാനയുടെ സന്തതസഹചാരിയും രണ്ടുതവണ വാഷിങ്ടണ്‍ ഡിസിയില്‍ നിന്നുള്ള ആര്‍വിപി, ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍, യൂത്ത് കമ്മിറ്റി അംഗം, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ സ്തുത്യര്‍മായ പ്രവര്‍ത്തിച്ചതിന് അംഗീകാരമായാണ് അദ്ദേഹത്തെ തേടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനം എത്തുന്നത്.

ബാള്‍ട്ടിമോര്‍ കൈരളി മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്ന എറിക്ക്, കില്ലാഡിസ് സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപകാംഗം കൂടിയാണ്.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് മുന്‍ കമ്മിറ്റി അംഗം സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, യൂത്ത് അഡൈ്വസര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എറിക് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ട്രസ്റ്റി കൂടിയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തുന്ന എറിക്ക് ബാള്‍ട്ടിമോറില്‍ പല സംഘടനകള്‍ക്കുവേണ്ടിയും രക്തദാന ക്യാമ്പുകള്‍, ചാരിറ്റി ഫണ്ട്‌റെയ്‌സിംഗ് എന്നിവ സംഘടിപ്പിക്കാറുണ്ട്.

സംഘടനാ പ്രവര്‍ത്തന രംഗത്ത് തന്റേതായ കഴിവ് തെളിയിച്ച എറിക്കിന്റെ പ്രവര്‍ത്തനം ഫൊക്കാനക്ക് ആവശ്യമാണെന്നും, എറിക്കിനെപ്പോലെയുള്ള ചെറുപ്പക്കാരുടെ സേവനങ്ങള്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ സഹായിക്കുമെന്നും പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ അറിയിച്ചു.

എറിക് മാത്യുവിന്റെ നിയമനം ഫൊക്കാന യുവജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതിന്റെ തെളിവാണെന്നും അത് അര്‍ഹതക്കുള്ള അംഗീകാരം ആണെന്നും സെക്രട്ടറി കലാ ഷഹി അഭിപ്രായപ്പെട്ടു.

എറിക് മാത്യുവിന്റെ പ്രവര്‍ത്തന മികവ് ഫൊക്കാനയുടെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആയിട്ടുള്ള പ്രവര്‍ത്തനത്തിന് ഉപകാരപ്രദമാകും. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ എറിക് മാത്യുവിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിയും എന്ന് ട്രഷര്‍ ബിജു ജോണ്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍

Content Highlights: fokana foundation chairman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented