.
ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ളയോടുള്ള ആദരസൂചകമായി ഫൊക്കാന, മറിയാമ്മ പിള്ള മെമ്മോറിയല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുവാന്‍ തരുമാനിച്ചതായി ഫൊക്കാന സെക്രട്ടറി ഡോ.കല ഷഹി അറിയിച്ചു. മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലില്‍ വെച്ച് നടക്കുന്ന കേരള കണ്‍വെന്‍ഷനില്‍ വെച്ച് ഇ അവാര്‍ഡ് വിതരണം ചെയ്യുമെന്നും ഡോ.കല ഷഹി അറിയിച്ചു. നഴ്സിങ് മേഖലയില്‍ പ്രശസ്ത സേവനം കാഴ്ചവെക്കുന്ന വ്യക്തിയാണ് ഈ അവാര്‍ഡിന് അര്‍ഹരാവുന്നത്.
നാല്‍പ്പത് വര്‍ഷം പിന്നിടുന്ന നേര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു മറിയാമ്മ പിള്ള. ഫൊക്കാനയുടെ മുന്‍ പ്രസിഡന്റും, ട്രസ്റ്റി ബോര്‍ഡില്‍ ഉള്‍പ്പെടെ നിരവധികള്‍ പദവികള്‍ വഹിച്ചിരുന്ന മറിയാമ്മ പിള്ള ഫൊക്കാന നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ എന്നും ഒപ്പം നിന്നിട്ടുള്ള വ്യക്തിയാണ്. ഷിക്കാഗോയിലെ ഏറ്റവും വലിയ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയായിരുന്നു അവര്‍. മികച്ച സംഘാടകയെന്നതിലുപരി അനേകരുടെ കണ്ണീരൊപ്പിയ ഒരു വലിയ കാരുണ്യ പ്രവര്‍ത്തക കൂടിയായിരുന്നു അവര്‍. ഷിക്കാഗോയിലെ സമീപ പ്രദേശങ്ങളിലുമായി ജാതി-മത-ഭേദമന്യേ ദേശ-ഭാഷാന്തരമില്ലാതെ അനേകായിരങ്ങള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുവാനും സഹായിച്ചിട്ടുള്ള ഷിക്കാഗോക്കാര്‍ ചേച്ചിയെന്നും അമേരിക്കന്‍ മലയാളികള്‍ ഫൊക്കാനയുടെ ഉരുക്കുവനിതയെന്നും വിളിപ്പേരിട്ടിരുന്ന മറിയാമ്മ പിള്ളയ്ക്ക് നല്‍കുന്ന ഉചിതമായ ആദരവായിരിക്കും ഈ മെമ്മോറിയല്‍ അവാര്‍ഡ് എന്ന് ഡോ.കല ഷഹി അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍
Content Highlights: fokana award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..